ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ രണ്ട് കുട്ടികള്‍ മരിച്ചനിലയില്‍; പിതാവിന്റെ നില അതീവഗുരുതരം

Share our post

തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ രണ്ട് കുട്ടികളെ മരിച്ചനിലയിലും പിതാവിനെ അവശനായനിലയിലും കണ്ടെത്തി.

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചന്ദ്രശേഖറിന്റെ പതിനാലും എട്ടും വയസ്സുള്ള കുട്ടികളെയാണ് മരിച്ചനിലയില്‍ കണ്ടത്.

അവശനായനിലയില്‍ ലോഡ്ജ് മുറിയില്‍ കണ്ടെത്തിയ ചന്ദ്രശേഖറിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം.

ലോഡ്ജില്‍ താമസിച്ചിരുന്ന ചന്ദ്രശേഖറും കുട്ടികളും ചൊവ്വാഴ്ച ഉച്ചയ്ക്ക് മുറി വിടുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഉച്ചയ്ക്ക്‌ശേഷവും ഇവരെ മുറിയില്‍നിന്ന് പുറത്തുകാണാതായതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ മുറി തുറന്ന് പരിശോധിച്ചപ്പോളാണ് കുട്ടികളെ മരിച്ചനിലയില്‍ കണ്ടത്.

ഒരുകുട്ടിയെ കിടക്കയിലും മറ്റൊരു കുട്ടിയെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയതെന്നാണ് വിവരം. വായില്‍നിന്ന് നുരയും പതയുംവന്ന നിലയിലാണ് പിതാവിനെ കണ്ടത്. ജീവനുണ്ടെന്ന് മനസിലായതോടെ ലോഡ്ജ് ജീവനക്കാര്‍ ഉടന്‍തന്നെ ഇദ്ദേഹത്തെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!