Connect with us

Kerala

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു: ഫലം അറിയാം

Published

on

Share our post

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഏകജാലജ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് വൈകിട്ട് 4ന് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഫലം നേരത്തെ വന്നു.

പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ http://admission.dge.kerala.gov.in വഴി റിസൾട്ട്‌ പരിശോധിക്കാം. “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ
Trial Results എന്ന ലിങ്കിലൂടെ ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.

ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളിൽ നിന്നും തേടാവുന്നതാണ്. അപേക്ഷകർക്കുള്ള വിശദനിർദ്ദേശങ്ങളും ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്.

ജൂൺ 15 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം.
എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ
ആവശ്യമായ തിരുത്തലുകൾ ഉൾപ്പെടുത്തലുകൾ ജൂൺ 15 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. തിരുത്തലുകൾ വരുത്തുവാനുള്ള അവസാന
അവസരമാണിത്.


Share our post

Breaking News

താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.


Share our post
Continue Reading

Kerala

ലഹരി ഉപയോഗവും വിൽപനയും അറിയിക്കാം

Published

on

Share our post

ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്.സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായ സേവനങ്ങൾ ലഭ്യമാണ്.

📞9995 966 666: യോദ്ധാവ്
📞14405: വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
📞1090: ജില്ല നാർക്കോട്ടിക് സെന്റർ
📞1098: ചൈൽഡ് ലൈൻ
📞112: പൊലീസ് ഹെല്പ് ലൈൻ


Share our post
Continue Reading

Kerala

എങ്ങനെയാ മക്കളിങ്ങനെ ആവുന്നേ, അടി കൊടുത്ത് വളര്‍ത്തണം, കേരളം മുടിഞ്ഞു’ പ്രതിഷേധിച്ച് അധ്യാപിക

Published

on

Share our post

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലെ അധ്യാപികയായിരുന്ന ജയാ രാമചന്ദ്രക്കുറുപ്പാണ് പ്രതിഷേധവുമായി എത്തിയത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുവോ? ഒരിക്കലും ആ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുത്, നല്ല ശിക്ഷ കൊടുക്കണം, ബാലനിയമങ്ങള്‍ മാറ്റണം, പ്രതികരിക്കാന്‍ തന്നെയാണ് വന്നത് എന്ന് ജയാരാമചന്ദ്രന്‍ പറഞ്ഞു. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കില്‍ ലോകം നന്നാകില്ലെന്നും അവര്‍ പറഞ്ഞു


Share our post
Continue Reading

Trending

error: Content is protected !!