മദർ പേത്ര ദീനദാസി ജന്മശതാബ്ദി

തളിപ്പറമ്പ്: ദീനസേവനസഭയുടെ സ്ഥാപകയും പ്രഥമ മദർ ജനറലുമായ ദൈവദാസി മദർ പേത്ര ദീനദാസിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് 14ന് തുടക്കമാകും.
രാവിലെ 10.15ന് പട്ടുവം സഭാ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങുകൾക്ക് ഗോവ ആൻഡ് ഡാമൻ ആർച്ച് ബിഷപ്പ് കാർഡിനൽ ഫിലിപ്പ് നേരി ഫറാവോ, കണ്ണൂർ രൂപതാ അദ്ധ്യക്ഷൻ ഡോ. അലക്സ് വടക്കുംതല എന്നിവർ നേതൃത്വം നൽകും.
ദൈവദാസിയുടെ ജീവിത്തെ ആസ്പദമാക്കി തയ്യാറാക്കിയ ‘ദൈവദാസി മദർ പേത്ര” എന്ന പുസ്തകത്തിന്റെ പ്രകാശനവും പട്ടുവം വെളീക്കൽ ഇടവകകളിൽ നിന്ന് ഉയർന്ന മാർക്ക് നേടിയിട്ടുള്ള കുട്ടികൾക്ക് മദർ പേത്ര എൻഡോവ്മെന്റ് ക്യാഷ് അവാർഡ് വിതരണവും മദർ പ്രേത ജന്മശതാബ്ദി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവ്വഹിക്കും.
അറിവ് പകർന്ന് കൊടുക്കുന്നതോടൊപ്പം മൂന്നാം ലോക രാജ്യങ്ങളിലെ കോടിക്കണക്കിന് ദരിദ്ര സഹോദരങ്ങളെ സഹായിക്കുന്നതിന് തന്റെ വിദ്യാർത്ഥികൾക്ക് അവർ പ്രചോദനം നൽകിയിരുന്നു.