സൗദിയില്‍ 16 മേഖലയിൽക്കൂടി സ്വദേശിവല്‍ക്കരണം

Share our post

മനാമ: സൗദിയിൽ വിവിധ മേഖലകളിലായി 16 തസ്‌തികയിൽക്കൂടി സ്വദേശിവൽക്കരണം നിലവിൽ വന്നു. സുരക്ഷാ ഉപകരണങ്ങൾ, എലിവേറ്റർ, നീന്തൽക്കുള സാമഗ്രികൾ തുടങ്ങി ഏഴ് വിൽപ്പന കേന്ദ്രത്തിലെ അഞ്ച് തസ്‌തികയിൽ 70 ശതമാനവും വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിലെ 11 തസ്‌തികയിൽ 50 ശതമാനവുമാണ്‌ സ്വദേശി വൽക്കരണം.

പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പുതുതായി സ്വദേശിവൽക്കരണം നിലവിൽവന്ന മേഖലകളിൽ എല്ലാം മലയാളികളടക്കം വൻതോതിൽ പ്രവാസികൾ ജോലി ചെയ്യുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!