Kerala
കൗമാരക്കാലത്തെ അമിത മദ്യപാനം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം-പഠനം

മദ്യപാനം ആരോഗ്യത്തെ എങ്ങനെ ഹാനികരമായി ബാധിക്കുന്നു എന്നത് സംബന്ധിച്ച നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ കൗമാരക്കാരിലെ അമിത മദ്യപാനത്തെക്കുറിച്ച് ഉള്ള ഒരു പഠനമാണ് ശ്രദ്ധ നേടുന്നത്.
കൗമാരക്കാരിലെ അമിത മദ്യപാനശീലം അവരിലെ ന്യൂറോണുകളുടെയും മസ്തിഷ്കത്തിലെ കോശങ്ങളുടെയും സ്ഥായിയായ തകരാറിന് കാരണമാകുന്നു എന്നാണ് പഠനം പറയുന്നത്.
ന്യൂറോഫാർമകോളജി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. കൗമാരകാലഘട്ടത്തിൽ മദ്യത്തോട് അടിമപ്പെടുന്നത് മസ്തിഷ്ക കോശങ്ങളെ സാരമായി ബാധിക്കുമെന്നാണ് പഠനം പറയുന്നത്.
മസ്തിഷ്കം വികസിച്ചു കൊണ്ടിരിക്കുന്ന പ്രായമാണത്. അതിനാൽ തന്നെ ഈ കാലഘട്ടത്തിലെ മദ്യപാനം മസ്തിഷ്കത്തിൽ സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാക്കാമെന്നും സിഗ്നലുകൾ നൽകുന്നതിലും ആശയവിനിമയം നടത്തുന്നതിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടാമെന്നും പഠനത്തിൽ പറയുന്നു.
ഇത് ദീർഘകാല അടിസ്ഥാനത്തിലുള്ള പെരുമാറ്റ മാറ്റങ്ങൾക്ക് കാരണമാകാം എന്നാണ് പഠനം പറയുന്നത്. കൗമാരത്തിലെ അമിത മദ്യപാനം ന്യൂറോണുകളുടെ പ്രവർത്തനത്തെ തകരാറിലാക്കിയാൽ പിന്നീട് മദ്യപാനം നിർത്തിയാൽപ്പോലും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താൻ കഴിയില്ല എന്നാണ് പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാലയിലെ ബയോളജി ആൻഡ് ബയോമെഡിക്കൽ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ നിക്കി ക്രൗളി പറയുന്നത്.
ആസൂത്രണം , തീരുമാനമെടുക്കൽ , അപകടസാധ്യത വിലയിരുത്തൽ, പെരുമാറ്റം നിയന്ത്രിക്കൽ, തുടങ്ങിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമാണ് പ്രിഫ്രോണ്ടൽ കോർടെക്സ്( prefrontal cortex). ഇരുപത്തിയഞ്ചു വയസ്സു പ്രായമാകും വരെ ഇത് വികസിച്ചു കൊണ്ടിരിക്കുകമെന്നും കൗമാരക്കാരിൽ പൂർണവളർച്ച എത്തിയിട്ടുണ്ടാകില്ല എന്നും നിക്കി ക്രൗളി പറയുന്നു. അതിനാൽ തന്നെ ഈ ഘട്ടത്തിലെ മദ്യത്തിന് അടിമപ്പെടുന്നത് ന്യൂറോണുകളുടെ പ്രവർത്തനത്തിൽ തകരാറുണ്ടാക്കുമെന്നും ക്രൗളി പറയുന്നു.
മദ്യത്തിന് അടിമപ്പെടുന്നത് എല്ലാ പ്രായക്കാരിലും പ്രശ്നകരമാണ്, അതൊഴിവാക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ കൗമാരക്കാരുടെ മസ്തിഷ്കം അമിതമദ്യപാനത്തോടെ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും അത് കാലങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യുന്നു.-നിക്കി ക്രൗളി പറയുന്നു.
മിതമായ അളവിൽ മദ്യപിച്ചാൽ പോലും അറുപതോളം വിവിധ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ് എന്ന് പങ്കുവെക്കുന്ന മറ്റൊരു പഠനം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. യു.കെ.യിലെ ഓക്സ്ഫഡ് സർവകലാശാലയിലെയും ചൈനയിലെ പീക്കിങ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ. നേച്വർ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 207 രോഗങ്ങൾ സ്ഥിരീകരിക്കപ്പെട്ടതിൽ അറുപതെണ്ണവും മദ്യപാനവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തുകയായിരുന്നു.
മദ്യപാനവുമായി ബന്ധപ്പെട്ട് നേരത്തെ ലോകാരോഗ്യസംഘടന പുറത്തുവിട്ടിരുന്ന ഇരുപത്തിയെട്ടോളം രോഗങ്ങളെക്കുറിച്ചും പഠനത്തിൽ പറയുന്നുണ്ട്. ലിവർ സിറോസിസ്, സ്ട്രോക്ക്, ഗ്യാസ്ട്രോഇന്റെസ്റ്റനൽ കാൻസറുകൾ തുടങ്ങിയവയാണ് അവ. അതിനു പുറമെയാണ് സന്ധിവാതം, ഫ്രാക്ചറുകൾ, ഗ്യാസ്ട്രിക് അൾസർ, തിമിരം തുടങ്ങിയവയും ഉൾപ്പെടുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയത്.
അടുത്തിടെ ലോകാരോഗ്യസംഘടനയും സമാനമായ പ്രസ്താവന പുറത്തിറക്കിയിരുന്നു. ആരോഗ്യത്തിന് ഹാനികരമല്ലാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്നും മദ്യപാനത്തിന്റെ ഉപയോഗം വർധിക്കുന്നതിനൊപ്പം കാൻസർ സാധ്യത കൂടി വർധിക്കുന്നുണ്ടെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. യൂറോപ്പിൽ അമിത മദ്യപാനം മൂലം 200 മില്യൺ ആളുകൾ കാൻസർ സാധ്യതാ പട്ടികയിലുണ്ടെന്നും സംഘടന പറയുകയുണ്ടായി.
Breaking News
താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി


കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ഗുരുതരമല്ല.
Kerala
ലഹരി ഉപയോഗവും വിൽപനയും അറിയിക്കാം


ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്.സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായ സേവനങ്ങൾ ലഭ്യമാണ്.
📞9995 966 666: യോദ്ധാവ്
📞14405: വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
📞1090: ജില്ല നാർക്കോട്ടിക് സെന്റർ
📞1098: ചൈൽഡ് ലൈൻ
📞112: പൊലീസ് ഹെല്പ് ലൈൻ
Kerala
എങ്ങനെയാ മക്കളിങ്ങനെ ആവുന്നേ, അടി കൊടുത്ത് വളര്‍ത്തണം, കേരളം മുടിഞ്ഞു’ പ്രതിഷേധിച്ച് അധ്യാപിക


താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലെ അധ്യാപികയായിരുന്ന ജയാ രാമചന്ദ്രക്കുറുപ്പാണ് പ്രതിഷേധവുമായി എത്തിയത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുവോ? ഒരിക്കലും ആ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുത്, നല്ല ശിക്ഷ കൊടുക്കണം, ബാലനിയമങ്ങള്‍ മാറ്റണം, പ്രതികരിക്കാന്‍ തന്നെയാണ് വന്നത് എന്ന് ജയാരാമചന്ദ്രന്‍ പറഞ്ഞു. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കില്‍ ലോകം നന്നാകില്ലെന്നും അവര്‍ പറഞ്ഞു
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്