അടൂർ ബൈപാസിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

അടൂർ: അടൂർ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മാവേലിക്കര വള്ളിക്കുന്ന് തട്ടാരുടെ കിഴക്കതിൽ തെക്കേമുറി വീട്ടിൽ എസ്. സൂരജ് (27) ആണ് മരിച്ചത്.
ബൈപാസിലെ ഡയാന ഹോട്ടലിന്‍റെ മുൻവശത്ത് തിങ്കളാഴ്ച രാത്രി 11.30നാണ് അപകടമുണ്ടായത്.
കൊട്ടാരക്കര ഭാഗത്തേക്ക് പോയ ട്രെയിലറും അടൂരിലേക്ക് വന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പ് ഓടിച്ചിരുന്ന സൂരജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.