നാവികസേനയിൽ 1465 അഗ്നിവീർ

Share our post

നാവികസേനയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്‌ അപേക്ഷ ക്ഷണിച്ചു. സീനിയർ സെക്കൻഡറി റിക്രൂട്ട്‌സ്‌ വിഭാഗത്തിൽ 1365 ഉം മെട്രിക്‌ റിക്രൂട്ട്‌സിൽ 100 ഉം ഒഴിവാണുള്ളത്‌.

രണ്ടും പ്രത്യേക വിജ്ഞാപനങ്ങളാണ്‌. ഇരുവിഭാഗത്തിലും 293 ഒഴിവ്‌ വനിതകൾക്ക്‌. അപേക്ഷകർ അവിവാഹിതരായിരിക്കണം.

നിയമനം നാല്‌ വർഷത്തേക്ക്‌. 2023 നവംബർ ബാച്ചിലേക്കാണ്‌ പ്രവേശനം. മെട്രിക് റിക്രൂട്ട്‌സിന്‌ പത്താംക്ലാസ്‌ വിജയവും സെക്കൻഡറി റിക്രൂട്ട്‌സിന്‌ പ്ലസ്‌ടു വിജയവുമാണ്‌ യോഗ്യത.

പ്രായം: 17 1/2 – -21. ഓൺലൈൻ എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ടാവും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ പരിശീലനം ഒഡിഷയിലെ ഐഎൻഎസ്‌ ചിൽക്കയിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15. വിശദവിവരങ്ങൾക്ക്‌ www.joinindiannavy.gov.in കാണുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!