പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം: അപേക്ഷ 15 വരെ

കണ്ണൂർ: 2023-24 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ശേഷം http://www.admission.dge.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ജനറൽ രജിസ്‌ട്രേഷനും കായികരംഗത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി സ്‌പോർട്‌സ് ക്വാട്ട രജിസ്‌ട്രേഷനും ചെയ്തതിന്റെ പ്രിന്റ് ഔട്ടും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സഹിതം ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ സമർപ്പിക്കണം.
ജൂലായ് മൂന്ന് മുതൽ നാല് വരെ സ്‌പോർട്‌സ് ക്വാട്ട സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം. 2021 ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ പ്രവേശനത്തിനായി പരിഗണിക്കുകയുള്ളു. ജില്ലാ/ സംസ്ഥാന കായിക അസോസിയേഷനുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ സ്‌പോർട്‌സ് കൗൺസിൽ ഒബ്‌സർവറുടെ ഒപ്പ് നിർബന്ധമാണ്. ഫോൺ: 0497 2700485