പകർച്ചവ്യാധി തടയാൻ ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രതിരോധം

Share our post

കണ്ണൂർ : മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധി പ്രതിരോധത്തിനൊരുങ്ങി ജില്ല. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ക്യാമ്പയിനാണ്‌  ലക്ഷ്യമിടുന്നത്‌. തദ്ദേശസ്ഥാപനങ്ങൾ മുൻകൈയടുത്ത്‌  ചിട്ടയായി നടപ്പാക്കേണ്ട ശുചീകരണ–മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്‌. തദ്ദേശസ്ഥാപനങ്ങളും  ആരോഗ്യപ്രവർത്തകരും നാട്ടുകാരും ചേർന്ന് ജനകീയ കർമപരിപാടിയായി പകർച്ചവ്യാധി പ്രതിരോധ പരിപാടികൾ വിപുലപ്പെടുത്തുകയാണ്‌ ലക്ഷ്യം.  

പകർച്ചവ്യാധി പ്രതിരോധം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ജില്ലാതലയോഗം ഏപ്രിൽ അവസാനം നടന്നു. തദ്ദേശസ്ഥാപനതലത്തിൽ ഉറവിട മാലിന്യ സംസ്‌കരണ പ്രവൃത്തികളും തുടങ്ങിയിട്ടുണ്ട്‌.  ജലജന്യരോഗങ്ങൾ തടയാനും വെള്ളത്തിന്റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കാൻ ആരോഗ്യ വകുപ്പ്‌ നിർദേശം നൽകിയിട്ടുണ്ട്‌. കൊതുക്‌ ജന്യ രോഗങ്ങൾ പടരാതിരിക്കാനുമുള്ള ജാഗ്രത നടപടികൾ സ്വീകരിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം ഡെങ്കി സ്ഥിരീകരിച്ച പുളിങ്ങോം മേഖലയിൽ ഫോഗിങ്‌ ഉൾപ്പെടെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ നടത്തി.   വിപുലമായ ബോധവൽക്കരണ ക്യാമ്പയിനാണ്‌  ആരോഗ്യ വകുപ്പും തദ്ദേശസ്ഥാപനങ്ങളും ചേർന്ന്‌ നടത്തുന്നത്‌.  മഴശക്തി പ്രാപിച്ച സാഹചര്യത്തിൽ  തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ ജില്ലാതല യോഗം വിളിക്കാൻ ആരോഗ്യ വകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌. .
പകർച്ചവ്യാധി പ്രതിരോധത്തിന്‌ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ സജ്ജമാണെന്ന്‌ ജില്ലാ സർവെയ്‌ലൻസ്‌ ഓഫീസർ ഡോ. ജീജ പറഞ്ഞു. അടുത്തയാഴ്‌ച താലൂക്ക്‌ ആസ്പത്രി മുതലുള്ള ആരോഗ്യകേന്ദ്രങ്ങളിൽ പനി ക്ലിനിക്ക്‌ പ്രവർത്തനം തുടങ്ങും. മരുന്ന്‌ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ആരോഗ്യ വകുപ്പ്‌ സജ്ജമാണെന്നും ഡോ. ജീജ പറഞ്ഞു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!