കുട്ടികൾ വരച്ച ചിത്രങ്ങളുമായി പ്രഥമാധ്യാപികയുടെ കഥാസമാഹാരം

ഇരിക്കൂർ : കുട്ടികൾ രൂപപ്പെടുത്തിയ കവറും വരച്ച ചിത്രങ്ങളുമായി പ്രഥമാധ്യാപികയുടെ കഥാസമാഹാരം പുറത്തിറങ്ങി. ഇരിക്കൂർ ഗവ. ഹൈസ്കൂൾ പ്രഥമ അധ്യാപിക വി.സി. ശൈലജ രചിച്ച ‘അത്ഭുതം വിലയ്ക്ക് വാങ്ങിയ കുട്ടി’ എന്ന കഥാ സമാഹാരത്തിനാണ് ഈ സവിഷേത.
കഥാകാരൻ വി.എസ്. അനിൽ കുമാർ മാധ്യമ പ്രവർത്തകൻ സി. നാരായണന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പുസ്തകത്തിന്റെ കവർ തയ്യാറാക്കുകയും കഥകൾക്ക് രേഖാചിത്രങ്ങൾ വരയ്ക്കുകയും ചെയ്തത് ഇതേ സ്കൂളിലെ വിദ്യാർഥികളായ എ.എസ്. അഭിരാം, ആദി കൃഷ്ണ, ഋതുദേവ്, വി. ചേതസ്സ് എന്നിവരാണ്. ഇവർക്ക് പ്രകാശനച്ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.