2023-ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: മെയ് 28 ന് നടന്ന 2023-ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം www.upsc.gov.in -ല്‍ ലഭ്യമാണ്. ആകെ 14624 ഉദ്യോഗാര്‍ത്ഥികള്‍ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് പരീക്ഷാ ഫലവും കമ്മീഷന്‍ ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 1105 ഒഴിവുകളാണ് ഇത്തവണയുള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഒഴിവുകളാണിത്. സെപ്റ്റംബര്‍ 15-നാണ് മെയിന്‍ പരീക്ഷ
പ്രിലിമിനറിയില്‍ യോഗ്യത നേടിയവര്‍ മെയിന്‍ പരീക്ഷയ്ക്കായി വിശദ അപേക്ഷാപത്രം-1ല്‍ (ഡി.എ.എഫ്.-1) വീണ്ടും അപേക്ഷിക്കണം. പ്രിലിമിനറിയുടെ മാര്‍ക്ക്, കട്ട് ഓഫ് മാര്‍ക്ക്, ഉത്തരസൂചിക തുടങ്ങിയവ അന്തിമഫലം പ്രഖ്യാപിച്ചശേഷം യു.പി.എസ്.സി. വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. പരീക്ഷാഫലം അറിയാന്‍: UPSC ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദര്‍ശിക്കുക. ‘UPSC Civil Services Examination 2023‘ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫലമറിയാം