പി.എസ്.സി വെള്ളിയാഴ്ച നടത്താനിരുന്ന അറബിക് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ പരീക്ഷ മാറ്റി

Share our post

തിരുവനന്തപുരം: ഈ മാസം ജൂൺ 23ന് (വെള്ളിയാഴ്ച) നടത്താൻ നിശ്ചയിച്ച ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ – അറബിക് (കാറ്റഗറി നമ്പർ 732/2021) തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷ മാറ്റി വെച്ചതായി പി. എസ്. സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ജുമുഅ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് പി.എസ്. സി നടപടി.
ജുമുഅ നിസ്കാരം തടസ്സപ്പെടുന്ന രീതിയിൽ വെള്ളിയാഴ്ച നിശ്ചയിച്ച ഹയർസെക്കൻഡറി അറബി അധ്യാപക HSST ഓൺലൈൻ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്ത് വന്നിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!