രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ

Share our post

ന്യൂഡൽഹി: രാജ്യത്ത് ഒരു വർഷത്തിലധികമായി മാറ്റമില്ലാതിരിക്കുന്ന ഇന്ധനവില കുറയ്ക്കാൻ സാദ്ധ്യത. എണ്ണക്കമ്പനികളോട് ഇന്ധനവിലയിൽ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഓയിൽ കമ്പനികളായ ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നീ കമ്പനികളോടാണ് വില കുറയ്ക്കാൻ ആവശ്യപ്പെട്ടത്.

ഇന്ധന കമ്പനികളുടെ നഷ്ടം ഒരു പരിധി വരെ വീണ്ടെടുക്കാൻ സാധിച്ചു എന്ന കണക്കുകൂട്ടലിലാണ് കേന്ദ്രത്തിന്റെ ആവശ്യം.ബാ​ര​ലി​ന് 35​ ​ഡോ​ള​ർ കുറഞ്ഞു2022 മെയ് മുതൽ ഇന്ത്യയിലെ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഇക്കാലയളവിൽ ആഗോള തലത്തിൽ ഇന്ധനവില ബാരലിന് 35 ഡോളറിൽ അധികം കുറഞ്ഞിരുന്നു.

ഇതിലൂടെ ഓയിൽ കമ്പനികൾക്ക് വലിയ ലാഭം കിട്ടുകയും ചെയ്തു.എന്നാൽ കൊവിഡ് കാലത്തുണ്ടായ ഭീമമായ നഷ്ടം ഇതുവരെ നികത്തിയിട്ടില്ല എന്ന നിലപാടിലാണ് എണ്ണക്കമ്പനികൾ. ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന നാളുകളിൽ ആഗോള ക്രൂഡ് ഓയിൽ വില വർദ്ധിച്ചിട്ടും, രാജ്യത്തെ ഇന്ധനവില വർദ്ധിപ്പിക്കാതെ എണ്ണക്കമ്പനികൾക്ക് നഷ്ടം സഹിക്കേണ്ടി വന്നുവെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നീ മൂന്ന് കമ്പനികൾക്കും കൂടി 18,622 കോടി രൂപയുടെ നഷ്ടമുണ്ടായതായി കമ്പനികൾ പറയുന്നു. എങ്കിലും കേന്ദ്ര സ‌ർക്കാരിൽനിന്നുള്ള സമ്മർദ്ദം കൂടുന്നതോടെ എണ്ണക്കമ്പനികൾ വില കറയ്ക്കാൻ തയ്യാറായേക്കും.കമ്പനികൾ നേട്ടത്തിൽഎന്നാൽ കഴിഞ്ഞ മാർച്ച് പാദം എണ്ണക്കമ്പനികൾക്ക് വൻ നേട്ടമാണ് നൽകിയത്.

രാജ്യത്തെ എല്ലാ ഓയിൽ കമ്പനികളും കൂടി ഏകദേശം 20,000 കോടി രൂപയുടെ ലാഭമാണ് നേടിയത്. ഈ ജൂൺ പാദത്തിലും മികച്ച ലാഭമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം 2023 സാമ്പത്തിക വർഷത്തിൽ സ്റ്റാൻഡ്എലോൺ അടിസ്ഥാനത്തിൽ 9,000 കോടി രൂപയുടെ നഷ്ടം എച്ച്.പി.സി.എൽ കമ്പനിക്ക് ഉണ്ടായി. എന്നാൽ തൊട്ടു മുമ്പത്തെ പാദവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ അറ്റാദായം 79% വർധിച്ചു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ അറ്റാദായത്തിൽ ഇതേ കാലയളവിൽ യഥാക്രമം 52%,168% എന്നിങ്ങനെ വർധനയുണ്ടായിട്ടുണ്ട്.ജിയോ, നയാര വില കുറച്ചുസ്വകാര്യ എണ്ണവിതരണ കമ്പനികളായ നയാര എനർജിയും റിലയൻസിന്റെ ജിയോ-ബി.പിയും ക്രൂഡോയിൽ വില കുറഞ്ഞത് പരിഗണിച്ച് വിപണിവിലയേക്കാൾ ഒരു രൂപ കുറച്ചാണ് പെട്രോൾ, ഡീസൽ വില്പന നടത്തുന്നത്. പൊതുമേഖലാ കമ്പനികളുടെ വിലയേക്കാൾ കുറഞ്ഞ നിരക്കിലുള്ള വില്പന ഈമാസം അവസാനം വരെ തുടരാനാണ് ഈ കമ്പനികളുടെ തീരുമാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!