ചെന്നൈയിൽ സബർബൻ ട്രെയിൻ പാളംതെറ്റി; ആർക്കും പരിക്കില്ല

ചെന്നൈ: ചെന്നൈ ബാസിൻ ബ്രിഡ്ജിന് സമീപം സബർബൻ ട്രെയിൻ പാളംതെറ്റി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഞായറാഴ്ച രാവിലെയാണ് സംഭവം.
ചെന്നൈ സെൻട്രലിൽ നിന്ന് തിരുവല്ലൂരിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് പാളംതെറ്റിയത്. ട്രെയിൻ ഉടൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.
സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണം തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച ജനശതാബ്ദി എക്സ്പ്രസ് ബാസിൻ ബ്രിഡ്ജ് വർക്ക്ഷോപ്പിന് സമീപം പാളംതെറ്റിയിരുന്നു.
ഇതിനിടെ, പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലും ട്രെയിന്‍ പാളംതെറ്റി. മിഡ്നാപൂര്‍-ഹൗറ പാസഞ്ചര്‍ ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ല.
ഈ സമയത്ത് ട്രെയിനിന് വേഗത കുറവായതിനാലാണ് അപകടമുണ്ടാകാതിരുന്നതെന്നാണ് നിഗമനം. അപകടത്തിന് പിന്നാലെ റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി യാത്രക്കാരെ ട്രെയിനില്‍നിന്ന് പുറത്തിറക്കി.
ഇവിടെ റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.