Connect with us

Kannur

കണ്ണൂർ നഗരത്തിൽ തട്ടുകടകൾക്ക് നിയന്ത്രണം

Published

on

Share our post

കണ്ണൂർ : നഗരത്തിൽ തട്ടുകടകൾക്ക് നിയന്ത്രണം. രാത്രി 11 മണിക്ക് ശേഷം തട്ടുകടകൾ പ്രവർത്തിക്കരുതെന്ന് കോർപറേഷൻ.

നഗരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. മേയർ അഡ്വ ടി.ഒ മോഹനന്റെ നേതൃത്വത്തിൽ നൈറ്റ് സ്ക്വാഡ് നഗരത്തിൽ പരിശോധന നടത്തി.

ഓടയിലേക്ക് മലിന ജലമൊഴുക്കിയ കെ .എസ് .ആർ .ടി. സി സ്റ്റാന്റിന് സമീപത്തെ ബങ്ക് അടച്ചു പൂട്ടാൻ നിർദേശം.


Share our post

Kannur

സംസ്ഥാന ക്ഷേത്രകലാ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

2023-24 വര്‍ഷത്തെ ക്ഷേത്ര കലാ പുരസ്‌ക്കാരം, ഗുരു പൂജ അവാര്‍ഡ്, യുവ പ്രതിഭാ പുരസ്‌കാരം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. കഥകളി, അക്ഷരശ്ലോകം, ലോഹശില്‍പം, ദാരുശില്‍പം, ചുമര്‍ ചിത്രം, ശിലാശില്‍പം, ചെങ്കല്‍ ശില്‍പം, ഓട്ടന്‍തുള്ളല്‍, ക്ഷേത്ര വൈജ്ഞാനിക സാഹിത്യം, കൃഷ്ണനാട്ടം, ചാക്യാര്‍കൂത്ത്, ബ്രാഹ്‌മണി പാട്ട്, ക്ഷേത്രവാദ്യം, കളമെഴുത്ത്, തീയ്യാടിക്കൂത്ത്, തിരുവലങ്കാര മാലകെട്ട്, സോപാന സംഗീതം, മോഹിനിയാട്ടം, കൂടിയാട്ടം, യക്ഷഗാനം, ശാസ്ത്രീയ സംഗീതം, നങ്ങ്യാര്‍ കൂത്ത്, പാഠകം, തിടമ്പ് നൃത്തം, തോല്‍പ്പാവക്കൂത്ത്, കോല്‍ക്കളി, ജീവിത – ക്ഷേത്രകലാ ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക. ക്ഷേത്ര വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ 2023 – 24 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ മൂന്ന് കോപ്പികള്‍ അപേക്ഷയോടൊപ്പം നല്‍കണം.അപേക്ഷാഫോറം www.kshethrakalaacademy.org ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം ക്ഷേത്രകലകളിലുള്ള പരിചയം, മറ്റു പുരസ്‌കാരങ്ങളുടെ പകര്‍പ്പുകള്‍, അതതു മേഖലകളില്‍ മികവ് തെളിയിക്കാനുള്ള സാക്ഷ്യപത്രത്തിന്റെ പകര്‍പ്പുകള്‍, ഏറ്റവും പുതിയ മൂന്ന് പാസ്പോര്‍ട് സൈസ് ഫോട്ടോകള്‍ എന്നിവ സഹിതം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി.പി.ഒ, കണ്ണൂര്‍-670303 എന്ന വിലാസത്തില്‍ മെയ് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 9847510589, 04972986030.


Share our post
Continue Reading

Kannur

അവധിക്കാലത്ത് വെയിറ്റിങ് ലിസ്റ്റ് കൊള്ള, പ്രീമിയം തത്കാലെന്ന പിടിച്ചുപറി; റെയിൽവേയുടെ വരുമാനം കോടികൾ

Published

on

Share our post

കണ്ണൂർ: വിഷു അവധിക്കാലത്ത് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് റെയിൽവേക്ക് വരുമാനമാർഗമായി മാറുന്നു. വെയിറ്റിങ് ലിസ്റ്റ് 200 കടന്നിട്ടും ഒരിക്കലും ഉറപ്പാകാത്ത ടിക്കറ്റിനായി ബുക്കിങ് തുടരുകയാണ്. ചെന്നൈ, ബെംഗളൂരു യാത്രയ്ക്കൊപ്പം കേരളത്തിനുള്ളിലോടുന്ന പല തീവണ്ടികളിലും വെയിറ്റിങ് ലിസ്റ്റ് 200 കടന്നു.ബുക്ക് ചെയ്ത വെയിറ്റിങ് ടിക്കറ്റ് റദ്ദാക്കുമ്പോഴും റദ്ദാക്കാതെ നിന്നാലും റെയിൽവേയ്ക്ക് പ്രതിദിനം ഏഴുകോടി രൂപയോളം വരുമാനം കിട്ടുന്നുണ്ടെന്നാണ് കണക്ക്. അവസാനനിമിഷമെങ്കിലും ടിക്കറ്റ് ഉറപ്പാകുമെന്ന് കരുതിയാണ് എല്ലാവരും വെയിറ്റിങ് ലിസ്റ്റിൽ വളരെ പിറകിലാണെന്നറിഞ്ഞിട്ടും ടിക്കറ്റെടുക്കുന്നത്. മൂന്നിരട്ടിയിലധികം നിരക്ക് നൽകി പ്രീമിയം തത്കാലിനെ ആശ്രയിക്കുന്ന വിഷുയാത്രക്കാർക്ക് കൈപൊള്ളുമ്പോഴാണ് ഈ ‘വെയിറ്റിങ് ലിസ്റ്റ് ‘കൊള്ള.

പ്രത്യേകവണ്ടി; മലബാറിലേക്കുള്ള യാത്രക്കാരെ പരിഗണിക്കാതെ റെയിൽവേ
ചെന്നൈ : വിഷു ആഘോഷത്തോനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കുറയ്ക്കാൻ മലബാർഭാഗത്തേക്ക് ഇത്തവണയും റെയിൽവേ പ്രത്യേകതീവണ്ടി അനുവദിച്ചില്ല. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്കുള്ള പ്രധാന തീവണ്ടികളായ ചെന്നൈ -മംഗളൂരു മെയിൽ, ചെന്നൈ സെൻട്രൽ- മംഗളൂരു സൂപ്പർഫാസ്റ്റ് വണ്ടി എന്നിവയിൽ സ്ലീപ്പർ കോച്ചുകളിലെ വെയ്റ്റിങ് ലിസ്റ്റ് 125-ന് മുകളിലാണ്. തേഡ് എ.സി. കോച്ചുകളിൽ വെയ്റ്റിങ് ലിസ്റ്റ് 75-ന് മുകളിലാണ്. ഈ മാസം 12-നെങ്കിലും ചെന്നൈലിൽനിന്ന് പാലക്കാട് വഴി മംഗളൂരുവിലേക്ക് പ്രത്യേകവണ്ടി അനുവദിച്ചാൽ മാത്രമേ വിഷുവിന് നാട്ടിലെത്താൻ കഴുയുകയുള്ളൂവെന്ന് യാത്രക്കാർ പറയുന്നു.

കഴിഞ്ഞവർഷം എല്ലാഭാഗത്തേക്കും പ്രത്യേകവണ്ടികൾ അനുവദിച്ചശേഷം താംബരത്ത് നിന്ന് കണ്ണൂരിലേക്ക് ഏപ്രിൽ 13-ന് പ്രത്യേക തീവണ്ടി അനുവദിക്കുകയാണ് റെയിൽവേ ചെയ്തത്. ഈ നടപടിയിലൂടെ യാത്രക്കാർക്ക് പ്രത്യേകിച്ച് ഗുണമുണ്ടായിരുന്നില്ല. മംഗളൂരുവിലേക്കോ കണ്ണൂരിലേക്കോ പ്രത്യേകവണ്ടികൾ അനുവദിക്കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമെടുത്തില്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. വൈകീട്ട് അഞ്ചിന് ശേഷം ചെന്നൈ സെൻട്രലിൽനിന്ന് മംഗളൂരുവിലേക്ക് പ്രത്യേകവണ്ടി അനുവദിച്ചാൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ബർത്തുകൾ ബുക്ക് ചെയ്ത് കഴിയും. തീവണ്ടിയുണ്ടെന്ന് രണ്ട് ദിവസം മുമ്പെങ്കിലും പ്രഖ്യാപിക്കണമെന്ന് മാത്രം.

എന്നാൽ ,പലപ്പോഴും ദക്ഷിണ റെയിൽവേ മംഗളൂരുവിലേക്കുള്ള പ്രത്യേക വണ്ടികൾ ഒരു ദിവസം മുൻപ് മാത്രമാണ് അനുവദിക്കുക. പലരും തീവണ്ടി പുറപ്പെടുന്നദിവസം മാത്രമാണ് വിവരമറിയുക. അതിലൂടെ യാത്രയ്ക്ക് തയ്യാറെടുക്കാനും കഴിയാറില്ല. ചിലപ്പോൾ താംബരത്ത്നിന്ന് പാലക്കാട് വഴി ഉച്ചയ്ക്ക് 1.30-ന് മംഗളൂരുവിലേക്ക് പ്രത്യേക വണ്ടികൾ അനുവദിക്കാറുണ്ട്. ഈ തീവണ്ടിയിൽ പലപ്പോഴും സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകൾ മാത്രമേയുണ്ടാകാറുള്ളൂ. മാത്രമല്ല, താംബരത്ത്നിന്ന് പുറപ്പെടുന്ന വണ്ടിക്ക് നാട്ടിലേക്ക് കൂടുതൽ സമയമെടുക്കാറുമുണ്ട്. റെയിൽവേയുടെ ഈ പ്രവണത അവസാനിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

പാലക്കാട് വഴി കൊല്ലത്തേക്ക് പ്രത്യേകവണ്ടി 12-ന്

ചെന്നൈ : യാത്രക്കാരുടെ നിരന്തര മുറവിളിക്ക് ശേഷം ചെന്നൈയിൽനിന്ന് പാലക്കാട് വഴി കൊല്ലത്തേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചു. ചെന്നൈ സെൻട്രലിൽനിന്ന് ഈ മാസം 12-നും 19-നും രാത്രി 11.20-ന് പുറപ്പെടുന്ന വണ്ടി (06113) പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം 3.30-ന് കൊല്ലത്തെത്തും. കൊല്ലത്ത് നിന്ന് 13-നും 20-നും രാത്രി 7.10-ന് തിരിക്കുന്ന വണ്ടി (06114) പിറ്റേന്ന് രാവിലെ 11.10-ന് ചെന്നൈ സെൻട്രലിലെത്തും.

ഇതിലേക്ക് വ്യാഴാഴ്ച രാവിലെ എട്ടിന് റിസർവേഷൻ ആരംഭിക്കും. വണ്ടിയിൽ എ.സി. കോച്ചുകളില്ല. 12 സ്ലീപ്പർ കോച്ചുകളും ആറ്്‌ ജനറൽ കോച്ചുകളുമുണ്ടാകും. ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.


Share our post
Continue Reading

Kannur

സ്വർണം: ഇന്ന് ഒറ്റയടിക്ക് പവന് 2,160 രൂപയുടെ വര്‍ധന

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് സ്വർണ വില ഇന്ന് അടിച്ചു കയറി. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് ഇല്ലാതായി. ഈ മാസത്തെ ഉയർന്ന വിലയിൽ നിന്ന് 2,680 രൂപ വരെ കുറഞ്ഞതാണ്. എന്നാൽ ഇന്നും ഇന്നലെയുമായി ആ വിലക്കുറവ് തിരിച്ചുപിടിച്ചു. ഏപ്രിൽ മൂന്നിന് കുറിച്ച റെക്കോഡ് വിലയ്ക്കൊപ്പമാണ് ഇന്ന് സ്വർണം. അന്താരാഷ്ട്രതലത്തിലും ആഭ്യന്തര തലത്തിലുമുണ്ടായ ഒറ്റദിവസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണ വിലയും ഇന്ന് കുതിച്ചു കയറി. ഗ്രാമിന് 255 രൂപ ഉയർന്ന് 7,050 രൂപയിലാണ് വ്യാപാരം. വെള്ളി വില ഇന്ന് ഗ്രാമിന് മൂന്ന് രൂപ വർധിച്ച് 105 രൂപയിലെത്തി.


Share our post
Continue Reading

Trending

error: Content is protected !!