മാറുമറയ്ക്കല്‍ സമരനായിക ദേവകി നമ്പീശൻ അന്തരിച്ചു

വടക്കാഞ്ചേരി : വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്‌ക്കല്‍ സമരത്തിൽ സജീവ പങ്കാളിയായ ദേവകി നമ്പീശൻ (89) അന്തരിച്ചു. തൃശൂർ പൂത്തോളിലുള്ള മകൾ ആര്യാ ദേവിയുടെ വീട്ടിലായിരുന്നു അന്ത്യം.
അന്തരിച്ച സി .പി. ഐ. എം നേതാവും എം. എൽ. എയും ആയിരുന്ന എ. എസ്. എൻ നമ്പീശനാണ് ഭർത്താവ്. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് കുടുംബ വളപ്പിൽ.
സ്ത്രീകളുടെ മാറുമറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീറുറ്റ അധ്യായമാണ് വേലൂര്‍ മണിമലര്‍ കാവ് മാറുമറയ്ക്കല്‍ സമരം. മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമര പോരാളിയാണ് ദേവകി.
1956ലെ അരിപ്പറ താലത്തിനിടയിൽ നടന്ന മാറുമറയ്ക്കൽ സമരത്തിൽ വനിതകൾക്ക് ധൈര്യവും ആവേശവും പകർന്നത് ദേവകി നമ്പീശൻ ആയിരുന്നു.