കെ. എസ്. ഇ. ബി ജീവനക്കാരൻ മരത്തിൽ നിന്ന് വീണുമരിച്ചു

കൽപ്പറ്റ: കെ. എസ്. ഇ. ബി കരാർ ജീവനക്കാരൻ മരത്തിൽ നിന്ന് വീണുമരിച്ചു. വയനാട് തോമാട്ടുചാൽ കാട്ടിക്കൊല്ലി സ്വദേശി ഷിജു(43) ആണ് മരിച്ചത്.
സ്വന്തം വീടിന് സമീപത്തുള്ള പറമ്പിലെ മരം മുറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രദേശവാസികൾ ചേർന്ന് ഷിജുവിനെ മേപ്പാടിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.