കോഴിക്കോട് കൂരാച്ചുണ്ടില്‍ തല്ലുമാല! നടുറോഡില്‍ സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന അടിപിടി

Share our post

കോഴിക്കോട്: കൂരാച്ചുണ്ട് ടൗണില്‍ തല്ലുമാല! ശനിയാഴ്ച വൈകിട്ടാണ് നടുറോഡില്‍ രണ്ടുപേര്‍ ഏറ്റുമുട്ടിയത്. സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന അടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു.

പാറക്കാടന്‍ റംഷാദ്, കല്ലുടമ്പന്‍ റഷീദ് എന്നിവര്‍ തമ്മിലാണ് ടൗണില്‍ അടിപിടിയുണ്ടായതെന്നും ഇരുവര്‍ക്കും പരാതിയില്ലാത്തതിനാല്‍ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും ഇവരെ ജാമ്യത്തില്‍ വിട്ടയച്ചതായും പോലീസ് പറഞ്ഞു.

മദ്യപിച്ചുള്ള തര്‍ക്കമാണ് നടുറോഡിലെ അടിപിടിയില്‍ കലാശിച്ചതെന്നാണ് വിവരം. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.

ഇതിനിടെ ചിലര്‍ ഇവരെ തടയാന്‍ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തടയാന്‍ ശ്രമിച്ച ഒരാള്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു.

സിനിമാരംഗങ്ങളെയും ടിവിയിലെ റെസ്ലിങ് മത്സരങ്ങളെയും അനുസ്മരിപ്പിക്കുന്നരീതിയില്‍ ആരംഭിച്ച അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ റോഡില്‍ തള്ളിയിടുന്നതും ദേഹത്ത് കയറിയിരുന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. എന്നാല്‍, അടിയുണ്ടാക്കിയ രണ്ടുപേര്‍ക്കുംപരാതിയൊന്നുമില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം. ഇതോടെ പോലീസ് സ്വമേധയാ കേസെടുത്ത് ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!