കണ്ണൂരിൽ നിന്ന് എയർസ്ട്രിപ്പ് വ്യോമഗതാഗതം തുടങ്ങണം-ചേംബർ
കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ചെറിയ വിമാനങ്ങളുടെ സർവീസ് തുടങ്ങുന്നതിന് സർക്കാർ മുൻകൈയെടുക്കണമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു.
കച്ചവടക്കാർക്കും ചികിത്സാ ആവശ്യങ്ങൾക്കായി യാത്രചെയ്യേണ്ടവർക്കും ഏറെ സൗകര്യപ്രദമായിരിക്കും എയർ സ്ട്രിപ്പ് സർവീസുകൾ. ‘സ്പിരിറ്റ് എയർ കമ്പനി’യുടെ ഫൗണ്ടറും പാർട്ണറുമായ ക്യാപ്റ്റൻ സുബോധ് കെ. വർമയുമായി ചേംബർ ഭാരവാഹികൾ നടത്തിയ കൂടിക്കാഴ്ചയിൽ എയർസ്ട്രിപ്പ് സർവീസ് നടത്തുന്നതിന് അവർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ, വൈസ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ച, ഓണററി സെക്രട്ടറി സി. അനിൽ കുമാർ, ജോ. സെക്രട്ടറി എ.കെ. റഫീഖ് എന്നിവർ സംസാരിച്ചു.