Connect with us

Kannur

പരിയാരം മെഡിക്കൽ കോളജ് പരിയാരത്തല്ല

Published

on

Share our post

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​ന, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് ദി​വ​സ​വും പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്തു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. ചു​ട​ല​യി​ൽ ഇ​റ​ങ്ങി പൊ​യി​ലി​ലെ ഓ​ഫി​സി​ലെ​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് ക​ട​ന്ന​പ്പ​ള്ളി -പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് പോ​കേ​ണ്ട​തെ​ന്ന​റി​യു​ക. വീ​ണ്ടും കാ​ത​ങ്ങ​ൾ താ​ണ്ടി പി​ലാ​ത്ത​റ വ​ഴി ച​ന്ത​പ്പു​ര​യി​ലെ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ.

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​​ന്റെ പേ​രാ​ണ് നാ​ട്ടു​കാ​രെ വ​ട്ടം ക​റ​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ പേ​ര് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. പ​ഴ​യ ടി.​ബി സാ​ന​ട്ടോ​റി​യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​നും പ​രി​യാ​ര​ത്തി​ന്റെ പേ​ര് ല​ഭി​ച്ച​ത്.

എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ​മാ​യും ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ട​ന്ന​പ്പ​ള്ളി വി​ല്ലേ​ജി​ലാ​ണെ​ന്ന യാ​ഥാ​ർ​ഥ്യം ദൂ​രെ നി​ന്ന് വ​രു​ന്ന പ​ല​ർ​ക്കും അ​റി​യി​ല്ല.

സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന സാ​മു​വേ​ൽ ആ ​റോ​ൺ ദാ​നം ചെ​യ്ത ക​ട​ന്ന​പ്പ​ള​ളി വി​ല്ലേ​ജി​ലെ 300 എ​ക്ക​റോ​ളം വ​രു​ന്ന വ​സ്തു​വി​ലാ​ണ് ടി.​ബി സാ​ന​റ്റോ​റി​യം സ്ഥാ​പി​ത​മാ​യ​ത്. 1995ൽ ​മേ​ൽ സ്ഥ​ല​ത്ത് സ​ഹ​ക​ര​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ന്ന​തോ​ടു കൂ​ടി ടി.​ബി സാ​ന​റ്റോ​റി​യം ഇ​ല്ലാ​താ​യി.

എ​ന്നാ​ൽ പ​രി​യാ​രം മാ​ത്രം മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട് ചേ​ർ​ന്ന് നി​ന്നു. അ​തി​ന് ശേ​ഷം ഇ​വി​ടെ ത​ന്നെ ആ​യു​ർ​വേ​ദ​കോ​ള​ജ്, പൊ​ലീ​സ് സ്റ്റേ​ഷ​ൻ, കെ.​എ​സ് ഇ. ​ബി. സ​ബ് സ്റ്റേ​ഷ​ൻ, ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സ്, പോ​സ്റ്റാ​ഫി​സ്, മെ​ഡി കോ​ള​ജ് പ​ബ്ലി​ക് സ്കൂ​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ഔ​ഷ​ധി എ​ന്നി​വ​യും പ്ര​വ​ർ​ത്തി​ച്ചു വ​ന്നു. ഈ ​സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ഴും അ​റി​യ​പ്പെ​ടു​ന്ന​ത് പ​രി​യാ​ര​ത്തി​ന്റ മേ​ൽ വി​ലാ​സ​ത്തി​ലാ​ണ്.

ഇ​തേ സ്ഥ​ല​ത്ത​ണ് ഇ​പ്പോ​ൾ ക​ണ്ണൂ​ർ ജി​ല്ല റൂ​റ​ൽ പൊ​ലീ​സ് ആ​സ്ഥാ​ന​മൊ​രു​ങ്ങു​ന്ന​ത്. അ​തി​ന് വേ​ണ്ട സ്ഥ​ലം ക​ട​ന്ന​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി കൊ​ടു​ത്തു ക​ഴി​ഞ്ഞു. ഇ​തും ഭാ​വി​യി​ൽ പ​രി​യാ​ര​ത്തി​ന്റെ വി​ലാ​സ​ത്തി​ലാ​യി​രി​ക്കും അ​റി​യ​പ്പെ​ടു​ക. മാ​ത്ര​മ​ല്ല, പ​രി​യാ​ര​ത്തി​ന്റെ അ​തി​ർ​ത്തി പോ​ലും പ​ങ്കി​ടാ​ത്ത ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജും അ​റി​യ​പ്പെ​ടു​ന്ന​ത് പ​രി​യാ​ര​ത്തി​ന്റെ പേ​രി​ൽ ത​ന്നെ.

ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നു പോ​ലും പ​രി​യാ​ര​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല, പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ൽ പോ​ലു​മ​ല്ല ഈ ​സ്ഥാ​പ​ന​ങ്ങ​ൾ. ക​ട​ന്ന​പ്പ​ള്ളി – പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ​യ്യ​ന്നൂ​ർ താ​ലൂ​ക്കി​ന്റെ പ​രി​ധി​യി​ലാ​ണ്. ക​ട​ന്ന​പ്പ​ള്ളി​യു​ടെ ഒ​ര​തി​ർ​ത്തി ഗ്രാ​മം മാ​ത്ര​മാ​ണ് പ​രി​യാ​ര​വും ചെ​റു​താ​ഴ​വും. എ​ന്നാ​ൽ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​റി​യ​പ്പെ​ടു​ന്ന​ത് പ​രി​യാ​ര​ത്തി​ന്റെ പേ​രി​ലും.

ഇ​താ​ണ് നാ​ട്ടു​കാ​രെ വ​ട്ടം ക​റ​ക്കു​ന്ന​ത്. വി​ഷ​യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണി​പ്പോ​ൾ. റി​ട്ട. എ​ജീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​പി. ച​ന്തു​ക്കു​ട്ടി ന​മ്പ്യാ​രു​ടെ വി​ഷ​യം സം​ബ​ന്ധി​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​വു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ളെ ക​ട​ന്ന​പ്പ​ള്ളി​യു​ടെ പേ​രി​ൽ വി​ളി​ക്കു​ന്നി​ല്ലെ​ങ്കി​ലും പ​രി​യാ​രം എ​ന്നു പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ക്ക​രു​തെ​ന്ന അ​ഭി​പ്രാ​യം ശ​ക്ത​മാ​ണ്. വി​ഷ​യം സ​ർ​ക്കാ​രി​ന്റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നു​ള്ള​ള ശ്ര​മ​ത്തി​ലാ​ണ്.


Share our post

Kannur

ലഹരി വിമുക്തിക്ക് സൗജന്യ മനസ്വി പ്രത്യേക ഒ.പി തുടങ്ങി

Published

on

Share our post

കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ലഹരി വിമുക്തി ചികിത്സക്കായി മനസ്വി എന്ന പ്രത്യേക ഒ പി പ്രവർത്തനം ആരംഭിച്ചു. മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലമുള്ള ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും, ഡീ-അഡിക്ഷൻ ചികിത്സയ്ക്ക് ശേഷം, തുടർ ചികിത്സ ആവശ്യമുള്ളവർക്കും കൺസൾട്ടേഷൻ, കൗൺസലിങ്ങ്, മരുന്നുകൾ എന്നിവ സൗജന്യമായി ലഭിക്കും. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ ആശുപത്രിയിലെ മാനസികാരോഗ്യം വിഭാഗത്തിൽ ആവശ്യമുള്ളവർക്ക് സമീപിക്കാം.  ഇതര മാനസികരോഗങ്ങൾക്കും മരുന്നുകളും ചികിത്സയും സൗജന്യമാണ്. ഫോൺ: 0497 2706666.


Share our post
Continue Reading

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Trending

error: Content is protected !!