ചേംബർ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയികളായവരെ ആദരിച്ചു

പേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയികളായവരെ ആദരിച്ചു. പേരാവൂർ ടൗൺ വാർഡ് മെമ്പർ റജീന സിറാജ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു.
യു.എം.സി യൂണിറ്റ് പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.യു.എം.സി ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ മുഖ്യ പ്രഭാഷണം നടത്തി. വി.കെ.രാധാകൃഷ്ണൻ, മധു നന്ത്യത്ത്, ഒ.ജെ. ബെന്നി, നാസർ ബറക്ക, വിനോദ് റോണക്സ്, എം.രജീഷ്, മുഹമ്മദ് അഫ്ത്താബ്, നവാസ് വലിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് ബസ്റ്റർ മൂവിയായ 2018 ന്റെ ചീസ് അസോസിയേറ്റ് കാമറമാനും ചേമ്പർ വൈസ്. പ്രസിഡന്റ് മധു നന്ത്യത്തിന്റെ മകനുമായ അമൽ നന്ത്യത്തിനെ ചടങ്ങിൽ മെമന്റോയും ഉപഹാരങ്ങളും നല്കി അനുമോദിച്ചു.
വി .കെ .അശ്വതി ,ഫാത്തിമ വലിയേടത്ത് (ഇരുവരും ഡിഗ്രി ),
സി. ബി.ദേവദത്ത്, ഫാത്തിമത്തുൽ ഹിബ, ശ്രീഷ്ണവ്. ബി. സുനിൽ, പി. പി. ഫർഹാന,ജുവൽ മരിയ, എ.അർത്ഥന, ഫാബി വലിയേടത്ത് (എല്ലാവരും പ്ലസ് ടു ),
ഫാത്തിമ നിസ, പി. പി.അനശ്വര, മീവൽ മേരി, എൻ. പി.നിവേദ്, ഡേവിസ് ബെന്നി, ആഞ്ജലീന ഷിബു, ആരോൺ.എസ്.അബ്രഹാം,പി. ശിവനന്ദ, സി.പി.മുഹമ്മദ് സെൻഹർ ( എല്ലാവരും എസ്. എസ്. എൽ. സി ) എന്നിവരെയാണ് ആദരിച്ചത്.