Connect with us

Kerala

എ.ഐ കാമറ: സംസ്ഥാനത്ത്‌ വാഹനാപകട മരണം കുറഞ്ഞു, 56 വി.ഐ.പി വാഹനങ്ങൾ പിടിയിൽ

Published

on

Share our post

തിരുവനന്തപുരം : എ. ഐ കാമറ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക്‌ കുറഞ്ഞു. കേരളത്തിൽ ശരാശരി 12 റോഡ് അപകടമരണങ്ങളാണ് ദിവസേന ഉണ്ടാകുന്നത്. ഇതനുസരിച്ച്‌ നാല് ദിവസങ്ങളിൽ 48 മരണങ്ങൾ സംഭവിക്കേണ്ടതായിരുന്നു. എന്നാൽ 28 മരണങ്ങളാണ് എ.ഐ കാമറ സംവിധാനം വന്നശേഷം ഉണ്ടായത്.

കാമറകൾ പ്രവർത്തനം ആരംഭിച്ച അഞ്ചിന്‌ രാവിലെ എട്ടു മുതൽ എട്ട്‌ രാത്രി 12 വരെ 3,52,730 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 80,743 കെൽട്രോൺ വ്യക്തത വരുത്തി. 19,790 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിങ്‌ സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 10,457 എണ്ണത്തിന്‌ പിഴ നോട്ടീസ്‌ അയച്ചു.

കാറിലെ മുൻസിറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 7,896. കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത് 4,993, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവർ 6,153, ഇരുചക്രവാഹനത്തിലെ സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 715, ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡ് 6, മൊബൈൽ ഫോൺ ഉപയോഗം 25, അമിതവേഗത 2 എന്നിവയാണ് ഈ ദിവസങ്ങളിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ.

പിടിയിൽ 56 വി.ഐ.പി വാഹനങ്ങൾ

56 സർക്കാർ വാഹനങ്ങളും വി.ഐ.പി വാഹനങ്ങളും നിയമലംഘനം നടത്തി. ഇതിൽ54 എണ്ണത്തിന് പിഴ നോട്ടീസ്‌ അയച്ചു. എം.പി, എം.എൽ.എമാർ, നഗരസഭ ചെയർമാന്മാർ, റെയിൽവേ ഉദ്യോഗസ്ഥർ, പഞ്ചായത്ത്‌ പ്രസിഡന്റുമാർ എന്നിവരും നിയമലംഘനങ്ങൾ നടത്തിയവരിൽപ്പെടുന്നു.


Share our post

Kerala

മെഡിക്കൽ കോളജ് ലാബിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ജീവനക്കാരന് സസ്‌പെൻഷൻ

Published

on

Share our post

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി ലാബിൽ നിന്നും ആക്രിക്കാരൻ സാംപിൾ കൈക്കലാക്കിയ സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം മറ്റു പരിശോധനകൾക്കായി രോഗികളിൽ നിന്നും ശേഖരിച്ച ശരീരഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ പത്തോളജി ലാബിൽ എത്തിച്ചപ്പോഴാണ് മോഷണം പോയത്. പത്തോളജി ലാബിലേക്കും മൈക്രോബയോളജി ലാബിലേക്കുമായി ആശുപത്രി ആംബുലൻസിൽ അറ്റന്റർ എത്തിച്ച 17 സാമ്പിൾ സ്റ്റെയർ കേസിന് സമീപം വെച്ചശേഷം മടങ്ങുകയായിരുന്നു. പരിശോധനയ്ക്കായി ലാബ് ജീവനക്കാർ എത്തിയപ്പോൾ സാംപിളുകൾ കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആക്രിക്കാരൻ സാമ്പിളുകൾ മോഷ്ടിച്ചതായി മനസ്സിലാക്കിയത്.

അതേസമയം, സംഭവത്തിൽ പത്തോളജി ലാബിന് വീഴ്ച സംഭവിച്ചിട്ടില്ലന്ന് പതോളജി വിഭാഗം മേധാവി ലൈല രാജി പ്രതികരിച്ചു. ലാബിൽ എത്തിക്കുന്ന സാംപിളുകൾ കൈപ്പറ്റിയാൽ മാത്രമാണ് തനിക്ക് ഉത്തരവാദിത്തം.
നാല് തിയേറ്ററുകളിൽ നിന്നായി രണ്ട് ഡിപ്പാർട്ട്മെന്റുകളിലേക്ക് എത്തിച്ചവയാണ് ഇവ.നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് താൻ കാര്യം അറിയുന്നത്. സാധാരണ ലാബിന്റെ ഉള്ളിലേക്കാണ് എത്തിക്കാറുള്ളതെന്നും
ഇന്ന് സ്റ്റെയർകേസിൽ വെച്ചത് എന്തുകൊണ്ടെന്ന് അറിയില്ല. സാംപിൾ തിരികെ എത്തിച്ചതായും കേടുപാടുകൾ സംഭവിച്ചിട്ടില്ലന്നും മേധാവി ലൈല രാജി കൂട്ടിച്ചേർത്തു.മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ഇതര സംസ്ഥാനക്കാരനായ ആക്രിക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിശോധനയിൽ ഇയാളിൽ നിന്നും കാണാതായ സാംപിൾ കണ്ടെടുത്തു. ആക്രിക്കാരനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. അലക്ഷ്യമായി സൂക്ഷിച്ചിരുന്നതിനാൽ പാഴ് വസ്തുക്കളാണെന്ന് കരുതിമാറിയെടുത്തതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.


Share our post
Continue Reading

Kerala

ഹാജിമാർക്ക് എയർപോർട്ട് മാറ്റാൻ അവസരം

Published

on

Share our post

കോഴിക്കോട് : കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്നും ഹജ്ജിന് പുറപ്പെടുന്നവർക്ക് യാത്രാനിരക്ക് കൂടുതൽ ആയതിനാൽ പുറപ്പെടൽ കേന്ദ്രം കണ്ണൂരിലേക്ക് മാറ്റാൻ താല്പര്യമുള്ള തീർത്ഥാടകർക്ക് ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു .കണ്ണൂർ എയർപോർട്ടിൽ 516 സീറ്റ് ലഭ്യമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.

എയർപോർട്ട് മാറ്റുന്നതിന് പതിനേഴാം തീയതി മുതൽ മാർച്ച് 23 വരെ ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യഅപേക്ഷയിൽ പുറപ്പെടൽ കേന്ദ്രം ഒന്നാം സ്ഥാനത്ത് കോഴിക്കോടും, രണ്ടാം സ്ഥാനം കണ്ണൂരും തിരഞ്ഞെടുത്ത ഹാജിമാർക്ക് മാത്രമാണ് കേന്ദ്രം മാറ്റാൻ അവസരം.താല്പര്യമുള്ളവർ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലൂടെ (https:/www.hajcommitee.gov.in) ലോഗിൻ ചെയ്ത് (Y) എന്ന് തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്. മാർച്ച് 23 വരെയുള്ള അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ തിരഞ്ഞെടുക്കും കൂടുതൽ പേർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുക .ഇത് സംബന്ധിച്ച തീരുമാനങ്ങൾ 25ന് പൂർത്തിയാക്കി തീർത്ഥാടകരെ അറിയിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.


Share our post
Continue Reading

Kerala

വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് നിയന്ത്രണം വരുന്നു, കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കും

Published

on

Share our post

മലപ്പുറം: വിദ്യാര്‍ത്ഥികളുടെ വിനോദയാത്രകള്‍ പോലും ലഹരിയില്‍ മുങ്ങുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍, കോളേജ് ടൂറുകള്‍ നിരീക്ഷിക്കാന്‍ നീക്കം.പൊലീസും എക്‌സൈസും ഇതിനുള്ള പദ്ധതികള്‍ ഉടന്‍ ആവിഷ്‌കരിക്കും. കഴിഞ്ഞദിവസം തലസ്ഥാനത്ത് വിനോദ യാത്ര സംഘത്തില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയ സംഭവത്തിന്റെ അടിസ്ഥാനത്തിലാണിത്. കോളേജ് കാമ്ബസുകള്‍ ലഹരി മുക്തമാക്കാന്‍ കാമ്ബസുകളും ഹോസ്റ്റലുകളും പരിശോധിക്കുന്നതിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അനുമതി നല്‍കിയത് പരിഗണിച്ച്‌ ലഹരിയെകെട്ടുകെട്ടിക്കാന്‍ നിരീക്ഷണവും നടപടികളും ശക്തമാക്കാനാണ് നീക്കം.

മദ്ധ്യവേലനവധിക്ക് ആഴ്ചകള്‍ മാത്രം ശേഷിക്കെ വര്‍ഷാന്ത്യപരീക്ഷകള്‍ക്ക് മുന്നോടിയായി വിനോദ യാത്രകളുടെ സമയമാണിപ്പോള്‍.വിനോദയാത്രക്കിടെ രാസലഹരിയുടെ ഉപയോഗവും അക്രമ സംഭവങ്ങളും വ്യാപകമായ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നടപടികള്‍ ശക്തമാക്കാനാണ് നീക്കം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിനോദ യാത്രയ്‌ക്കെത്തുന്ന സംഘങ്ങളും നിരീക്ഷണത്തിലാകും. ലഹരി പിടിക്കപ്പെട്ടാല്‍ വാഹന ഉടമയെയും ജീവനക്കാരെയും കൂടി കേസില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

ബോധവത്കരണം നടത്തും സ്‌കൂള്‍- കോളേജ് പ്രിന്‍സിപ്പല്‍മാരും പി.ടി.എ കമ്മിറ്റിയും വിനോദ യാത്രകള്‍ ലഹരിമുക്തമാക്കണമെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കും. വിനോദ യാത്രയ്ക്ക് ബുക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉടമകളെയും ജീവനക്കാരെയും ബോധവത്കരണം നടത്തും സംശയകരമായ സാഹചര്യത്തിലോ,വിശ്വാസ യോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലോ വിനോദ യാത്ര വാഹനങ്ങള്‍ പൊലീസും എക്‌സൈസും പരിശോധിക്കും. വിനോദ യാത്ര പോകുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ആവശ്യമെങ്കില്‍ അതാത് സ്ഥലങ്ങളിലും നിരീക്ഷണം നടത്തും വിനോദ യാത്ര സംഘങ്ങള്‍ തമ്പടിക്കുന്ന ഹോട്ടലുകളുള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ നിരീക്ഷിക്കും.


Share our post
Continue Reading

Trending

error: Content is protected !!