ഇടവഴിയില്‍ തടഞ്ഞുനിര്‍ത്തി 14-കാരിക്ക് നേരേ ലൈംഗികാതിക്രമം; 66-കാരന് മൂന്നുവര്‍ഷം തടവ്

മഞ്ചേരി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ ഇടവഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അറുപത്തിയാറുകാരന് മൂന്നുവര്‍ഷം തടവും ഏഴായിരംരൂപ പിഴയും.
മലപ്പുറം പടിഞ്ഞാറ്റുമുറി കരോളില്‍ വീട്ടില്‍ അബ്ദുവിനെയാണ് മഞ്ചേരി പോക്‌സോ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. 2020 ജൂണ്‍ 24-നാണ് കേസിന്നാസ്പദമായ സംഭവം.
കൂട്ടുകാരിയുടെ വീട്ടില്‍നിന്ന് പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് പടിഞ്ഞാറ്റുമുറിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഇടവഴിയില്‍വെച്ച് കുട്ടിയെ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
മലപ്പുറം വനിതാ പോലീസ്സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഡി.വൈ.എസ്.പി.യായിരുന്ന പി.സി. ഹരിദാസനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി.