കോളയാടിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടുപോത്ത് ആക്രമണം

Share our post

കോളയാട് : കോളയാടിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടുപോത്ത് ആക്രമണം. ചങ്ങലഗേറ്റ് – പെരുവ റോഡിൽ മാക്കംമടക്കിയിൽ പുത്തലം സ്വദേശി രതീശന്റെ ഓട്ടോറിക്ഷക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. രതീശൻ ഓടി രക്ഷപ്പെട്ടു. മറ്റ് വാഹനങ്ങൾ അതുവഴി വന്നതിനാലാണ് അപകടം ഒഴിവായത്.

രണ്ട് മാസം മുമ്പ് ചെമ്പുക്കാവ് സ്വദേശി മരാടി ബാബു സ്കൂട്ടിയിൽ യാത്ര ചെയ്യുമ്പോൾ കാട്ടുപോത്ത് ആക്രമിക്കുകയും തോളെല്ല് പൊട്ടി മൂന്ന് മാസത്തോളം ചികിത്സയിലുമായിരുന്നു. കഴിഞ്ഞ ആഴ്ച കൊമ്മേരിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മണത്തണ സ്വദേശിയായ റിട്ട. ജവാന് പരിക്കേറ്റിരുന്നു. ചങ്ങലഗേറ്റ്‌ -പെരുവ റോഡിൽ കാട്ടുപോത്തിന്റെ ആക്രമണം നിത്യമായിട്ടും തടയാൻ കണ്ണവം വനപാലകർ ഒരു മുൻകരുതലുമെടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!