വാഗമണ്ണിലേക്ക് ഇനി യാത്ര കൂടുതൽ സുഗമം

ഈരാറ്റുപേട്ട: സഞ്ചാരികളുടെ പറുദീസയായ വാഗമണ്ണിലേക്ക് ഇനി യാത്ര കൂടുതൽ സുഗമം, സുന്ദരം. പുത്തൻ റോഡിലൂടെ മനസുനിറഞ്ഞ് സഞ്ചരിച്ച് വാഗമണ്ണിന്റെ സൗന്ദര്യം കണ്ട് മടങ്ങാം. ഇടുക്കി –- കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്നതും വാഗമണിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ടതുമായ റോഡാണ് പുനർനിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തിരിക്കുന്നത്.
2012 ൽ റോഡ് നിർമാണത്തിന് സാങ്കേതിക അനുമതി ലഭിച്ചെങ്കിലും മുൻ എം.എൽ.എ നിർമാണത്തിന് ആവശ്യമായതൊന്നും ചെയ്‌തില്ല. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം കിഫ്‌ബി മുഖാന്തരം റോഡ് വീതികൂട്ടി പുനർനിർമിക്കാൻ 63.99 കോടി രൂപ അനുവദിക്കുകയായിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഒരുസഹായവും ചെയ്യാൻ മുൻ എം.എൽ.എ തയ്യാറായില്ല.