Kannur
കണ്ണൂരില്‍ തെരുവ് നായയുടെ ആക്രമണം ; സ്കൂള്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: തെരുവ് നായയുടെ ആക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. ചമ്പാട് വെസ്റ്റ് യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് റഫാന് റഹീസിന് ആണ് പരിക്കേറ്റത്.
കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ കുട്ടി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകുന്നേരം സ്കൂളില്‍ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. ചമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്ത് വച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് നായയെ ഓടിച്ച ശേഷം കുട്ടിയെ രക്ഷപെടുത്തിയത്.
Kannur
പാപ്പിനിശ്ശേരി, അഴീക്കോട് മൂന്നുനിരത്ത് ദിനേശ് ബീഡി ശാഖ അടച്ചുപൂട്ടി

പാപ്പിനിശ്ശേരി: അഴീക്കോട് ദിനേശ് ബീഡി വ്യവസായ സഹകരണ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിച്ചു വന്ന പാപ്പിനിശ്ശേരിയിലും അഴീക്കോട് മൂന്നു നിരത്തിലെയും രണ്ടു ശാഖകളും അടച്ചുപൂട്ടി. 1985 മേയ് ഒന്നിന് 130 ഓളം തൊഴിലാളികളുമായാണ് സ്വന്തം കെട്ടിടത്തിൽ പാപ്പിനിശ്ശേരിയിൽ ദിനേശ് ബീഡി സംഘം ശാഖ പ്രവർത്തനം ആരംഭിച്ചത്.അന്നത്തെ എം.എൽ.എ ആയിരുന്ന ഇ.പി. ജയരാജനാണ് പാപ്പിനിശ്ശേരി സംഘം ശാഖ ഉദ്ഘാടനം ചെയ്തത്. 1975 ജനുവരി മുന്നിന് കരിക്കൻകുളത്ത് 150 ഓളം തൊഴിലാളികളുമായി വാടക കെട്ടിടത്തിൽ തുടക്കം കുറിച്ച സംഘം ശാഖ അടച്ചു പൂട്ടിയിട്ട് പത്തുവർഷത്തോളമായി. പാപ്പിനിശ്ശേരി ശാഖയും മൂന്നുനിരത്തിലെ ശാഖയും ചിറക്കൽ ബ്രാഞ്ചിലേക്ക് ലയിപ്പിച്ചു.അഴീക്കോട് അടക്കമുള്ള പ്രൈമറി സംഘവും കണ്ണൂർ സംഘവും ലയിപ്പിച്ച് ഒറ്റ സംഘമായി പ്രവർത്തിക്കാനുള്ള തീരുമാനത്തിലാണ് സംഘം ഭാരവാഹികൾ. ഇതോടെ പാപ്പിനിശ്ശേരിയിൽ ജോലിചെയ്തു വരുന്ന 21 തൊഴിലാളികളും മൂന്നു നിരത്തിലെ 16 തൊഴിലാളികളും ഇനി ചിറക്കൽ ബ്രാഞ്ചിലാണ് തൊഴിൽ ചെയ്യേണ്ടത്. പാപ്പിനിശ്ശേരിയിൽ നിന്നും ചിറക്കലിലേക്ക് പോകാൻ ദിനംപ്രതി 25 രൂപയോളം ബസ് ചാർജ് കൊടുക്കേണ്ടി വരുന്നതിൽ തൊഴിലാളികൾ നിരാശ പ്രകടിപ്പിച്ചു.പാപ്പിനിശ്ശേരിയിൽ ജോലിചെയ്തുവരുന്ന തൊഴിലാളികൾക്ക് ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിന്റെ ഭാഗമായി യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ, കാസർകോട് ജില്ലയിൽ ദിനേശ് ബീഡി വ്യവസായത്തിൽ 42000 ത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അതിൽ രണ്ടായിരത്തിൽ താഴെ തൊഴിലാളികൾ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്.യാത്രയയപ്പിന്റെ ഭാഗമായി ആദ്യകാല ബീഡി തൊഴിലാളിയായ കോട്ടൂർ ഉത്തമനെ പൊന്നാടയണിയിച്ച് ആദരിച്ചു. അഴീക്കോട് ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ കീഴിലുള്ള പാപ്പിനിശ്ശേരി വർക്ക് ഷെഡിലെ തൊഴിലാളികൾ ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിനുള്ള യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ടി.വി. രാജീവൻ അധ്യക്ഷത വഹിച്ചു. ഇ.എൻ. ഉഷ, മണ്ടൂക്ക് മോഹനൻ, കെ. രജനി, കെ. ദീപ, ചെരിച്ചൻ ഉഷ എന്നിവർ സംസാരിച്ചു.
Kannur
എന്റെ കേരളം മേള ഉദ്ഘാടനം എട്ടിന്; മിക്സ്ഡ് വോളി ആറിന്

രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മേളയുടെ ജില്ലാതല ഉദ്ഘാടനം മെയ് എട്ടിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ പോലീസ് മൈതാനിയിൽ രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷയാവും. വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും കണ്ണൂർ പ്രസ് ക്ലബും ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന മിക്സഡ് വോളിബോൾ മത്സരം മെയ് ആറിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ സെൻട്രൽ ജയിൽ സ്റ്റേഡിയത്തിൽ നടക്കും. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
Kannur
കണ്ണൂർ ജില്ലാപഞ്ചായത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് ഒഴിവ്

കണ്ണൂർ: ജില്ലാപഞ്ചായത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷകർ ബയോഡാറ്റ സഹിതം മെയ് അഞ്ചിന് രാവിലെ 11 ന് ജില്ലാപഞ്ചായത്ത് ഓഫീസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്