സാമൂഹിക പെൻഷൻ: മസ്റ്ററിങ്ങിനുള്ള സ്റ്റേ നീക്കി

Share our post

കൊച്ചി : സാമൂഹികസുരക്ഷാ പെൻഷൻ, ക്ഷേമ നിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ വഴിമാത്രം ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണ് എന്ന സംസ്ഥാന സർക്കാരിന്റെ മാർച്ച് 28-ലെ ഉത്തരവിലെ സ്റ്റേ ഹൈക്കോടതി നീക്കി. സി.എസ്.സി.കൾക്കും അക്ഷയ സെൻററുകൾക്കും തുല്യപരിഗണന നൽകണമെന്നാവശ്യപ്പെട്ട് സി.എസ്.സി. നടത്തിപ്പുകാർ നൽകിയ ഹർജിയിലായിരുന്നു നേരത്തേ സ്റ്റേ അനുവദിച്ചത്.

മസ്റ്ററിങ് ഡിസംബറിൽ കഴിഞ്ഞതാണെന്നതും അനുബന്ധരേഖകളാണ് ഇനി അപ്ലോഡ് ചെയ്യേണ്ടത് എന്നതും കണക്കിലെടുത്താണ് ജസ്റ്റിസ് വിജു എബ്രഹാം സ്റ്റേ നീക്കിയിരിക്കുന്നത്. ഹർജി 10 ദി വസത്തിനുശേഷം വീണ്ടും പരിഗണിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!