ദേശീയ സ്കൂൾ ഗെയിംസിൽ റാക്കറ്റ് ഏന്താൻ വയനാട്ടുകാരി ഐറിന

66-ാമത് ദേശീയ സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ബാഡ്മിന്‍റൺ റാക്കറ്റ് ഏന്താൻ വയനാട്ടിൽ നിന്നും ഐറിന ഫിൻഷ്യ നെവിൽ. രണ്ട് മത്സരാർഥികൾക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ദേശീയ ഗെയിംസിലേക്ക് ഐറിനക്ക് അവസരം ലഭിച്ചത്.
കഴിഞ്ഞ വർഷം വയനാട് ജില്ലയിലെ വുമൺ സിംഗ്ൾസ്, ഡബ്ൾസ്, അണ്ടർ 19 എന്നീ വിഭാഗങ്ങളിൽ വിജയിയായിരുന്നു ഐറിന. ഉപരിപഠനത്തിന് ഖത്തറിലുള്ള താരം ഗെയിംസിൽ പങ്കെടുക്കാൻ ഭോപ്പാലിലെത്തി.
സുൽത്താൻ ബത്തേരി സ്വദേശികളായ നെവിൽ വിൻസെന്‍റിന്‍റെയും മൃദുല ഡേവിഡിന്‍റെയും മകളാണ് ഐറിന.