തലശ്ശേരിയിലും ന്യൂമാഹിയിലും ലഹരി വില്പന സംഘം പിടിയിൽ

തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിന് സമീപം 956 ഗ്രാം ഹാഷിഷ് ഓയിലും, 29.260 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റിയിലെ ഷെയ്ക്ക് മസ് ജിദിനു സമീപം ബൈത്തുൽ നിസാർ ഹൗസിൽ ടി.കെ മുഹമ്മദ് റഫീഖിനെയാണ് തലശ്ശേരി ഇൻസ്‌പെക്ടർ എം. അനിൽ അറസ്റ്റു ചെയ്തത്.
ന്യൂമാഹി അറവിലകത്ത് പാലത്തിന്നടുത്ത് പുളിയുള്ളതിൽ പീടിക റോഡിൽ നിർത്തിയിട്ട കാറിലും ലഹരിമരുന്ന് കണ്ടെത്തി. ദുരൂഹ സാഹചര്യത്തിൽ അർദ്ധരാത്രിയിൽ കാർ പാർക്ക് ചെയ്തത് ശ്രദ്ധയിൽ പെട്ട നൈറ്റ് പട്രോൾ പൊലീസ് പരിശോധനക്കെത്തിയപ്പോൾ കാറിനകത്ത് നിന്നും മൂന്ന് പേർ ഇരുട്ടിലേക്ക് ഓടി മറഞ്ഞു. ന്യൂ മാഹി എസ്.ഐ ടി.കെ. അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി വസ്തു പിടിച്ചെടുത്തത്.