Kannur
ഭയപ്പാടിന്റെ നഗരം; സുരക്ഷയൊരുക്കാൻ പോലീസ്

കണ്ണൂർ: അടുത്തടുത്ത ദിവസങ്ങളിൽ ട്രെയിൻ തീവെപ്പും കൊലപാതകവും നടന്നതോടെ ആളുകൾ രാത്രി കണ്ണൂർ നഗരത്തിലെത്തുന്നത് ഭയത്തോടെ. വിവിധയിടങ്ങളിലേക്ക് യാത്രചെയ്യാനും ജോലികഴിഞ്ഞും മറ്റും കണ്ണൂരിലെത്തുന്നവരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അനിഷ്ട സംഭവങ്ങൾ ചില്ലറയൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഇരുട്ടിന്റെ മറവിൽ അക്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാർ, ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ രാത്രിപരിശോധന നടത്തുന്നുണ്ട്. അമ്പതിലേറെ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അക്രമസംഭവങ്ങൾക്ക് തടയിടുകയാണ് ലക്ഷ്യം.
ബുധനാഴ്ച രാത്രി തുടങ്ങിയ പരിശോധന വ്യാഴാഴ്ച പുലർച്ച വരെ നീണ്ടു. സംശയാസ്പദമായി കണ്ടെത്തിയവരെ ചോദ്യം ചെയ്തു. ചിലരെ താക്കീത് ചെയ്തുവിട്ടയച്ചു. അനധികൃതമായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ കറങ്ങി നടന്നവരെ ചോദ്യം ചെയ്തു. കണ്ണൂരിൽ തെരുവുവിളക്കുകൾ കത്താത്ത ഭാഗങ്ങളിൽ വെളിച്ചമുറപ്പാക്കാൻ നടപടി വേണമെന്ന് നഗരത്തിലെത്തുന്നവർ പറയുന്നു.
യോഗശാല റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, പഴയ സ്റ്റാൻഡ്, താവക്കര, കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം, പ്രസ് ക്ലബിന് സമീപത്തെ മേൽപ്പാലം തുടങ്ങിയ ഭാഗങ്ങളിൽ ഇരുട്ടിന്റെ മറവിൽ നിരവധി അതിക്രമങ്ങൾ അരങ്ങേറുന്നുണ്ട്. പലതും പരാതിയും കേസുമാകുന്നില്ലെന്ന് മാത്രം.
കഴിഞ്ഞദിവസം പുലർച്ചെ പഴയ ബസ് സ്റ്റാൻഡിൽ സ്റ്റേഡിയത്തിന് സമീപം കവർച്ചശ്രമം തടയുന്നതിനിടെ ലോറി ഡ്രൈവർ കുത്തേറ്റ് റോഡരികിൽ ചോരവാർന്ന് മരിച്ചത് ഞെട്ടലുണ്ടാക്കിയിരുന്നു. കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കേത്ത് വി.ഡി. ജിന്റോ (39) യാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷന് കിഴക്കേ കവാടത്തിന് സമീപം റോഡരികിൽ ചോരവാർന്ന് മരിച്ചത്. സംഭവത്തിൽ സ്ഥിരം കുറ്റവാളികളായ മൂന്നുപേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നഗരമധ്യത്തിൽ കുറ്റവാളികളും സാമൂഹികവിരുദ്ധരും അഴിഞ്ഞാടുകയാണെന്നും പൊലീസ് പരിശോധന കാര്യക്ഷമമല്ലെന്നും വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രിസുരക്ഷയൊരുക്കാൻ പൊലീസ് അരയും തലയും മുറുക്കിയിറങ്ങിയത്.
താവക്കര ബസ് സ്റ്റാൻഡ് വന്നതോടെ കണ്ണൂർ പഴയ സ്റ്റാൻഡിൽ തിരക്കൊഴിഞ്ഞു. പലപ്പോഴും രാത്രി യാത്രക്കാരില്ലാതെ വിജനതയിലായിരിക്കും. വേണ്ടത്ര വെളിച്ചവുമില്ല. ഇത് മുതലെടുത്താണ് സാമൂഹിക വിരുദ്ധർ ഈ ഭാഗത്ത് തമ്പടിക്കുന്നത്.
മാധ്യമപ്രവർത്തകന്റെ മരണത്തിൽ ദുരൂഹത ബുധനാഴ്ച മരിച്ച പ്രാദേശിക മാധ്യമപ്രവർത്തകനും പാപ്പിനിശ്ശേരി കരിക്കൻകുളം സ്വദേശിയുമായ ഷാജി ദാമോദരനെ മൂന്നാഴ്ച മുമ്പ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ഗുരുതരമായി പരിക്കേറ്റനിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പൊലീസ് അന്വേഷിച്ചുവരികയാണ്. മേയ് 18ന് പുലർച്ചെയാണ് പട്രോളിങ് നടത്തുന്ന പൊലീസ് ഷാജിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
പാപ്പിനിശ്ശേരിയിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ ഷാജിയെ കണ്ണൂർ നഗരത്തിൽ തള്ളി കാറോടിച്ചവർ കടന്നുകളഞ്ഞതാണെന്ന് സുഹൃത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഇത് ഷാജിയല്ലെന്ന് കണ്ടെത്തി. അബോധാവസ്ഥയിലായതിനാൽ ഷാജിയിൽനിന്ന് മൊഴിയെടുക്കാനുമായില്ല. എങ്ങനെയാണ് പരിക്കേറ്റതെന്ന കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞയാഴ്ച കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ കോച്ചുകൾ തീവെച്ച് നശിപ്പിച്ചത് സുരക്ഷാവീഴ്ചയായാണ് കാണുന്നത്. ഇതേ തുടർന്ന് ആർ.പി.എഫും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിൽ ഇരുട്ടിന്റെ മറവിൽ മയക്കുമരുന്ന് വിൽപനയും പിടിച്ചുപറിയും മറ്റും സജീവമാണ്.
2017ൽ മദ്യപർ തമ്മിലുണ്ടായ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം ഒരാൾ കൊല്ലപ്പെട്ടിരുന്നു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സ്ഥിരം പൊലീസ് പട്രോളിങ് ഉറപ്പാക്കണമെന്നാണ് ആവശ്യം.
Kannur
ചാലോട് ബസ് സ്റ്റാൻഡിൽ കുറുക്കൻ്റെ ആക്രമണം; നാല് പേർക്ക് കടിയേറ്റു


ചാലോട്: ബസ് സ്റ്റാൻഡിൽ കുറുക്കൻ്റെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്. ഇന്ന് രാവിലെ പത്തോടെയാണ് ചാലോട് ബസ് സ്റ്റാൻഡിൽ വച്ച് 4 പേർക്ക് കടിയേറ്റത്.കുറുക്കന് പേവിഷബാധ ഉള്ളതായി സംശയിക്കുന്നു. കുറുക്കനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ചാലോട് സ്വദേശി ഭാസ്കരൻ, മുട്ടന്നൂരിലെ ഹരീന്ദ്രൻ, ഗുഡ്സ് ഓട്ടോ ഡ്രൈവർമാരായ മൂലക്കരിയിലെ ഗിരീശൻ, കുംഭത്തിലെ കളത്തിൽ സുമേഷ് എന്നിവർക്കാണ് കുറുക്കൻ്റെ കടിയേറ്റത്.ഇരിക്കൂർ റോഡിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് എത്തിയ കുറുക്കൻ കടയുടെ സമീപത്ത് നിന്നും ഹരീന്ദ്രനെ കടിക്കുകയും തുടർന്ന് സ്റ്റാൻഡിലേക്ക് ഓടി മറ്റുള്ളവരെ കൂടി ആക്രമിക്കുക ആയിരുന്നു.പരുക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
Breaking News
ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില


തിങ്കളാഴ്ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
Kannur
ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് എം.വി ജയരാജൻ


കണ്ണൂർ: ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ റോഡ് തടസ്സപ്പെടുത്തിയതിന് പോലീസ് നോട്ടീസ് നൽകിയത് പരാമർശിച്ചാണ് എം വി ജയരാജൻ്റെ പ്രതികരണം.സമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്താൽ വഴി തടസ്സപ്പെടും. യാത്രയ്ക്ക് വഴി വേറേയുണ്ട്. കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. മാധ്യമങ്ങൾ ജഡ്ജിമാരെ പ്രകോപിപ്പിക്കാൻ എല്ലാം പകർത്തിയിട്ടുണ്ട്.ഈ ചൂടുകാലത്ത് ഇനിയും ജയിലിൽ പോകാൻ ആഗ്രഹിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്