പഠനമുറിക്കായി അപേക്ഷിക്കാം: അപേക്ഷ 20വരെ
കണ്ണൂർ : ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ നായാടി, കള്ളാടിവേടൻ, ചക്ലിയൻ, അരുന്ധതിയാർ എന്നീ സമുദായത്തിൽപ്പെട്ട ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നും പഠനമുറി (അഞ്ച് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക്), ഭവന പുനരുദ്ധാരണം എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/കോർപ്പറേഷൻ പട്ടികജാതി വികസന ആഫീസുകളിൽ ജൂൺ 20നകം സമർപ്പിക്കണം.
ഈ വിഭാഗത്തിലെ യുവതീയുവാക്കൾക്ക് സ്വയംതൊഴിൽ ആരംഭിക്കാനാൻ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ പ്രൊജക്ട് റിപ്പോർട്ട്, ആവശ്യമായ തുക എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/കോർപ്പറേഷൻ പട്ടികജാതി വികസന ആഫീസർക്ക് ഇതോടൊപ്പം സമർപ്പിക്കാം. ഫോൺ: 04972700596