അലിഫ് പേരാവൂർ തിബ്‌ഷോർ കെട്ടിടോദ്ഘാടനവും പഠനാരംഭവും

പേരാവൂർ: അലിഫ് പേരാവൂർ തുടങ്ങുന്ന അലിഫ് തിബ്‌ഷോർ പ്രീ സ്കൂളിന്റെ കെട്ടിടോദ്ഘാടനവും പഠനാരംഭവും വെള്ളിയാഴ്ച നടക്കും.വൈകിട്ട് എഴിന് പേരാവൂർ ബംഗളക്കുന്ന് വാദീ അലിഫ് നഗരിയിൽ നടക്കുന്ന ചടങ്ങിൽ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ തങ്ങൾ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ആറളം തങ്ങൾ പ്രി സ്കൂൾ വിദ്യാർത്ഥികൾക്ക് ആദ്യാക്ഷരം കുറിക്കും,ഗ്രാന്റ് പാരന്റ്സ് മീറ്റിംങ്ങിന് അബ്ദുള്ള സഖാഫി പയ്യോളി നേതൃത്വം നൽകും.രാത്രി നടക്കുന്ന സാംസ്കാരിക സംഗമത്തിൽ സണ്ണി ജോസഫ് എം.എൽ.എ, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, അലിഫ് പ്രിൻസിപ്പൾ സിദ്ധീഖ് മഹമൂദി സഖാഫി എന്നിവർ സംബന്ധിക്കും.