Kerala
15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിക്ക് കഠിന തടവും പിഴയും
തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജപ്പുര സ്വദേശി സുധീഷിനെ കോടതി ആറ് വർഷം കഠിന തടവിനും 25,000രൂപ പിഴയ്ക്കും ശിക്ഷിച്ചു.പ്രതിയുടെ വീട്ടിലെത്തിയ അയൽവാസിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആജ് സുദർശനാണ് കേസ് പരിഗണിച്ചത്.ടി.വി കാണാൻ അയൽ വീട്ടിൽ പോയിരുന്ന അനുജത്തിയെ അന്വേഷിച്ചാണ് പെൺകുട്ടി പ്രതിയുടെ വീട്ടിലെത്തിയത്.പ്രതിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയെ ഇയാൾ കടന്ന് പിടിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
കുതറിയോടിയ പെൺകുട്ടി ഉടൻ വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. അമ്മ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.പൂജപ്പുര പൊലീസാണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി.
Kerala
ബിരുദ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പംപടി വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളേജിലെ മൂന്നാം വര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിനി അനീറ്റ ബിനോയി(21) ആണ് മരിച്ചത്.കോട്ടയം പാറമ്പുഴ സ്വദേശിയാണ് അനീറ്റ. ലേഡീസ് ഹോസ്റ്റല്‍ മുറിയിലെ ജനലഴിയില്‍ തൂങ്ങിയ നിലയില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്. കുറുപ്പുംപടി പോലീസ് നടപടികള്‍ ആരംഭിച്ചു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Kerala
കോഴിക്കോട് പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി (75) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 08.15-ഓടെയാണ് വീട്ടിലെ കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ഓഗസ്റ്റില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ വീട്ടില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് . കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056).
Kerala
വടകരയിൽ യുവാവ് റെയില്‍വെ ട്രാക്കിൽ മരിച്ച നിലയിൽ
കോഴിക്കോട്: വടകരയിൽ റെയില്‍വെ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര കരിമ്പനപ്പാലത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കടവത്തൂര്‍ സ്വദേശി അമേഖ് (23) ആണ് മരിച്ചത്. ട്രെയിനിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്‍റെ പോക്കറ്റിൽ നിന്ന് ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. റെയില്‍വെ പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു