Connect with us

Kerala

അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, കെട്ടിടനിർമ്മാണ അഴിമതി കൈയോടെ പിടിക്കും

Published

on

Share our post

തിരുവനന്തപുരം: തദ്ദേശ വകുപ്പിന്റെ ആഭ്യന്തര വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കെട്ടിടനിർമ്മാണ ചട്ടം ലംഘിച്ച് നമ്പരും ഒക്യുപൻസി സർട്ടിഫിക്കറ്റും നൽകുന്നതായി കണ്ടെത്തി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

ആഭ്യന്തര വിജിലൻസ് ഓഫീസർമാരുടെ ആദ്യത്തെ മിന്നൽ പരിശോധനയിലാണ് അതിവേഗ നടപടി.വെറും 46 തദ്ദേശസ്ഥാപനങ്ങളിലെ പരിശോധനയിൽ തന്നെ വൻ ക്രമക്കേട് കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജീവനക്കാരുടെ ഹാജർ, നിർമാണ അനുമതിക്കും നമ്പരിനുമുള്ള അപേക്ഷകളിലെ കാലതാമസം, പൊതുജന സേവനം വൈകുന്നത് തുടങ്ങിയവയാണ് പരിശോധിച്ചത്. 3 കോർപറേഷനുകൾ, 16 നഗരസഭകൾ, 25 പഞ്ചായത്തുകൾ, ഓരോ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടന്നത്.

തിരുവനന്തപുരം കോർപറേഷന്റെ നേമം സോണൽ ഓഫീസിലെ അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ ജോസ്.എച്ച്.ജോൺ, ഓവർസിയർമാരായ പി.വി. ജിൻസി, സി.ഇ.പ്രിയ, പാലക്കാട് നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർ സി.മനോജ് കുമാർ, തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തിലെ ഹെഡ് ക്ലർക്ക് എം.രാജേഷ് എന്നിവർക്കെതിരെയാണ് നടപടി.

ക്രമക്കേട്,​ജോലിയിൽ വീഴ്ചനേമം ഓഫീസിൽ ചട്ടലംഘനമുള്ള കെട്ടിടങ്ങൾക്ക് അസി. എൻജിനിയറെ മറികടന്ന് ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകിയതാണ് അസി. എക്‌സിക്യൂട്ടീവ് എൻജിനിയറുടെ വീഴ്ച. ചട്ടലംഘനം മറച്ചുവച്ച് തെറ്റായ റിപ്പോർട്ട് വഴി ഒക്യുപൻസി നൽകിയതിനാണ് ഓവർസിയർമാരെ സസ്‌പെൻഡ് ചെയ്തത്.

പാലക്കാട് നഗരസഭയിൽ ലൈസൻസിനുള്ള 2881അപേക്ഷകൾ തീർപ്പാക്കാത്തതിനും വ്യാപാര സ്ഥാപനങ്ങളുടെ ലിസ്റ്റ് തയാറാക്കാത്തതിനുമാണ് സൂപ്പർവൈസർക്കെതിരെ നടപടി. കല്ലിയൂർ പഞ്ചായത്തിലെ ഹെഡ് ക്ലർക്ക് ക്രമക്കേടുകളുടെ പരമ്പരയാണ് തീർത്തത്. കെട്ടിട നിർമാണ അനുമതി, ഒക്യുപൻസി, കെട്ടിട നമ്പർ അപേക്ഷകളിൽ യഥാസമയം നടപടിയെടുത്തില്ല.

പഴ്സണൽ രജിസ്റ്റർ, വാഹനങ്ങളുടെ ലോഗ് ബുക്ക്, തൊഴിൽ നികുതി രജിസ്റ്റർ തുടങ്ങിയവ കൃത്യമായി സൂക്ഷിച്ചതുമില്ല. മുൻഗണനാക്രമം തെറ്റിച്ച് അപേക്ഷകളിൽ നടപടി എടുത്തെന്നും കണ്ടെത്തി.

.മദ്യപിച്ച് ഡ്യൂട്ടിക്ക്

.അവധി തോന്നുംപടി

. ഉദ്യോഗസ്ഥർ മദ്യപിച്ച് എത്തുന്നതും അനധികൃത അവധി എടുക്കുന്നതും വിജിലൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്

. തദ്ദേശ സ്ഥാപന ഓഫീസുകളിൽ മാസത്തിൽ രണ്ട് പരിശോധനയ്‌ക്കാണ് മന്ത്രി രാജേഷിന്റെ നിർദ്ദേശം

.ഇന്റേണൽ വിജിലൻസ് ഓഫീസറും വിഷയ പരിജ്ഞാനമുള്ള രണ്ട് ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തുന്നത്ആ​   ഭ്യ​ന്ത​ര​ ​വി​ജി​ല​ൻ​സ്

.​ ​ ത​ദ്ദേ​ശ​ ​വ​കു​പ്പ് ​ഏ​കീ​ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​രൂ​പീ​ക​രി​ച്ച​ ​ആ​ഭ്യ​ന്ത​ര​ ​വി​ജി​ല​ൻ​സി​ൽ​ 65​ ​ഉ​ദ്യോ​ഗ​സ്ഥർ
.​ ​ റ​വ​ന്യു,​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഹെ​ൽ​ത്ത് ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ​വി​ജി​ല​ൻ​സ്
.​ ​ നി​ര​ന്ത​ര​ ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ​ത​ദ്ദേ​ശ​ ​വ​കു​പ്പി​നെ​ ​അ​ഴി​മ​തി​ ​മു​ക്ത​മാ​ക്കു​ക​യാ​ണ് ​സ​ർ​ക്കാ​ർ​ ​ല​     ക്ഷ്യംഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടിക്ക് വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകി.

വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ജനങ്ങൾക്ക് യഥാസമയം സേവനം എത്തിക്കാനും സർക്കാർ ഇടപെടും.-എം.ബി.രാജേഷ്തദ്ദേശമന്ത്രി.


Share our post

Kerala

കോഴിക്കോട് പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

Published

on

Share our post

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി (75) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 08.15-ഓടെയാണ് വീട്ടിലെ കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ഓഗസ്റ്റില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ വീട്ടില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് . കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056).


Share our post
Continue Reading

Kerala

വടകരയിൽ യുവാവ് റെയില്‍വെ ട്രാക്കിൽ മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: വടകരയിൽ റെയില്‍വെ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര കരിമ്പനപ്പാലത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കടവത്തൂര്‍ സ്വദേശി അമേഖ് (23) ആണ് മരിച്ചത്. ട്രെയിനിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്‍റെ പോക്കറ്റിൽ നിന്ന് ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. റെയില്‍വെ പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.


Share our post
Continue Reading

Kerala

പൂന്തോട്ടവും കളിക്കളവും പഠനമുറിയും,’സ്മാർട്ട് അങ്കണവാടികൾ’, സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Published

on

Share our post

സംസ്ഥാനത്ത് പ്രവർത്തനസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം പെരുങ്കടവിള ഒറ്റശേഖരമംഗലം കുരവറ 60-ാം നമ്പർ അങ്കണവാടി കേന്ദ്രീകരിച്ച് ജനാർദനപുരം ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും.


Share our post
Continue Reading

Trending

error: Content is protected !!