THALASSERRY
നാടിന്റെ നേട്ടത്തിന് പിന്നിൽ ഈ അക്ഷരപ്പുര

പിണറായി : ഒരു പതിറ്റാണ്ട് നീളുന്ന പ്രവർത്തന കാലയളവിനിടയിൽ നാടിന്റെ വികസന പ്രവർത്തനങ്ങളുടെ മുഖ്യകേന്ദ്രമായി മാറിയ അക്ഷരപ്പുര. പിണറായി ഇ. കെ. നായനാർ സ്മാരക ഗ്രന്ഥാലയത്തെ ഏറ്റവും ചുരുക്കത്തിൽ ഇങ്ങനെ അടയാളപ്പെടുത്താം.
പിണറായി, പാറപ്രം പ്രദേശങ്ങളിൽ വായനവെളിച്ചം തെളിക്കുന്നതിനപ്പുറം വൈവിധ്യമാർന്ന പദ്ധതികളിലൂടെ നാടാകെ പടർന്ന് ഒരു പ്രദേശത്തിന്റെ നേട്ടത്തിനാകെ കൈയൊപ്പ് ചാർത്തുകയാണ് ഈ ഗ്രന്ഥാലയം.
2013ൽ ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷൻ ലഭിച്ച സ്ഥാപനത്തിന്റെ 10–-ാം വാർഷികം കഴിഞ്ഞ മാസമാണ് ആഘോഷിച്ചത്.
പട്ട്വംമുക്ക് കെ. പി. ഗോവിന്ദൻ സ്മാരക മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിൽ 406 മെമ്പർമാരും 4600 പുസ്തകങ്ങളും വിപുലമായ റഫറൽ ലൈബ്രറിയും ഇവിടെയുണ്ട്. പുസ്തകങ്ങൾ വീടുകളിൽ എത്തിക്കാൻ വനിതാ പുസ്തക വിതരണ പദ്ധതി, ആനുകാലിക വിഷയത്തിൽ പ്രഭാഷണങ്ങൾ, സാംസ്കാരിക നായകരുടെയും മറ്റും അനുസ്മരണങ്ങൾ, അനുമോദനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, ആയുർവേദ മെഡിക്കൽ ക്യാമ്പ്, സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്, രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ്, കുടിവെള്ള പരിശോധന ക്യാമ്പ്, ഡാൻസ് ക്ലാസ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, യോഗ പരിശീലന ക്ലാസ്, ഊർജ സംരക്ഷണ ക്ലാസ് എന്നിവ മികച്ച രീതിയിൽ സംഘടിപ്പിക്കാറുണ്ട്.
കോവിഡ് കാലത്ത് ഓൺലൈനിൽ വിവിധ പരിപാടികൾ നടത്തി. പുറമെ വായനശാല പരിധിയിലെ എല്ലാ വീട്ടുകാർക്കും പല വ്യജ്ഞന, പച്ചക്കറി കിറ്റുകളും വിദ്യാർഥികൾക്ക് പുസ്തക കിറ്റുകളും നൽകി. മരച്ചീനി കൃഷി, കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദയാത്രകൾ, സഹവാസ ക്യാമ്പുകൾ എന്നിവയും നടത്തി. ഈ വർഷം 600 പുസ്തകം ശേഖരിച്ചു. പി. സുമജൻ പ്രസിഡന്റും കെ. കെ. രാഘവൻ സെക്രട്ടറിയുമാണ്.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
THALASSERRY
ലോഗൻസ് റോഡ് കോൺക്രീറ്റ് പ്രവൃത്തി; 19 മുതൽ ഒരുമാസം തലശ്ശേരി നഗരത്തിൽ ഗതാഗത ക്രമീകരണം

തലശ്ശേരി: നഗരത്തിലെ ലോഗൻസ് റോഡ് കോൺക്രീറ്റ് പ്രവൃത്തി ഏപ്രിൽ 19ന് തുടങ്ങുന്നതിനാൽ ഒരു മാസം ഇതുവഴിയുള്ള ഗതാഗതം നിർത്തി വെയ്ക്കും. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ക്രമീകരണം ഇങ്ങനെ:
1. കോഴിക്കോട്, വടകര ഭാഗത്ത് നിന്നു വരുന്ന ബസ്സുകൾ സെയ്ദാർ പള്ളി, രണ്ടാം ഗേറ്റ്, എവികെ നായർ റോഡ് വഴി പുതിയ ബസ്സ്റ്റാന്റിൽ പ്രവേശിക്കണം (വൺ വേ).
2. തലശ്ശേരി ഭാഗത്ത് നിന്നു വടകരയിലേക്ക് പോകേണ്ട ബസ്സുകൾ എൻസിസി റോഡ്, ഒവി റോഡ്, പഴയ ബസ്സ് സ്റ്റാൻ്റ്, ട്രാഫിക്ക് യൂണിറ്റ് ജങ്ഷൻ, മട്ടാമ്പ്രം, സെയ്ദാർ പള്ളി വഴി പോകണം.
3. തലശ്ശേരി ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക്പോകേണ്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ സംഗമം ജംഗ്ഷൻ- ചോനാടം ബൈപാസ് റോഡ് വഴി പോകണം.
4. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിൽനിന്നു തലശ്ശേരി ഭാഗത്തക്ക് വരുന്ന ബസ്സുകൾ കൊടുവള്ളിവീനസ് ജങ്ഷനിൽ നിന്ന് സംഗമം ജംങ്ഷൻ, ഒ വി റോഡ്, എൻസിസി റോഡ് വഴി പുതിയ ബസ്റ്റാൻ്റിൽ പ്രവേശിക്കണം.
5. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സാധാരണ പോകുന്ന വഴി തന്നെ പോകണം. (ഒ വി റോഡ്, പഴയ ബസ്സ് സ്റ്റാന്റ്)
6. നാദാപുരം, പാനൂർ ഭാഗങ്ങളിൽനിന്നു വരുന്ന ബസ്സുകൾ മഞ്ഞോടി, ടൌൺ ബാങ്ക്, മേലൂട്ട് മഠപ്പുര വഴി പുതിയ ബസ്റ്റാന്റിൽ പ്രവേശിക്കണം.
7. നാദാപുരം, പാനൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സദാനന്ദ പൈ, സംഗമം ജങ്ഷൻ, ടൌൺഹാൾ ജങ്ഷൻ, ടൌൺ ബാങ്ക് വഴി പോകണം.
8. കണ്ണൂർ ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്കും കോഴിക്കോട് ഭാഗത്ത് നിന്നു കണ്ണൂർ ഭാഗത്തേക്കും പോകുന്ന ലോറികൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ തലശ്ശേരി ടൗണിൽ പ്രവേശിക്കാതെ ബൈപ്പാസ് വഴി പോകണം.
9. കീർത്തി ഹോസ്പിറ്റൽ ഭാഗത്ത് എൻസിസി റോഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ വധു, എസ്ബിഐ റോഡിൽ പാർക്ക് ചെയ്യണം.
10. മഞ്ഞോടിയിലുള്ള 2 ഓട്ടോ പാർക്കിങ് കേന്ദ്രങ്ങൾ ഒന്നായി ക്രമപ്പെടുത്തും. (കള്ളു ഷാപ്പിന്റെ ഭാഗത്തുള്ളത് ഒഴിവാക്കും).
11. സംഗമം ജങ്ഷനിലുള്ള ഓട്ടോ പാർക്കിംഗ് നിലവിലുള്ളസ്ഥലത്ത് നിന്നു മാറ്റി ബാറ്റാ ഷോ റൂമിൻ്റെ ഇടത് വശം, ബ്രിഡ്ജിന് താഴെയായി ക്രമീകരിക്കും.
12. മിഷൻ ഹോസ്പിറ്റലിന് മുൻവശത്തുള്ള ഓട്ടോ പാർക്കിംഗ് റെയിൽവേ പ്രവേശന കവാടത്തിന്സമീപത്ത് വൺ വേ ആയി ക്രമീകരിക്കും.
13. രണ്ടാം ഗേറ്റ്- സെയ്ദാർ പള്ളി റോഡിൽ സെയ്ദാർ പള്ളി ഭാഗത്തേക്കുള്ള ഗതാഗതം താൽകാലികമായി നിരോധിക്കും.
14. മട്ടാമ്പ്രം ഭാഗത്ത് ചരക്ക് കയറ്റി ഇറക്ക് ജോലി രാവിലെ 10 മണിക്ക് മുമ്പായി ചെയ്ത് തീർക്കണം.
15. കൂത്തുപറമ്പ് ഭാഗത്ത് നിന്നു പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്നതായസ്വകാര്യ വാഹനങ്ങൾക്ക് ടൌൺ ഹാൾ ജംഗ്ഷന് സമീപത്തുള്ള പഴയ സർക്കസ് ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാം.
16. പാനൂർ ഭാഗത്ത് നിന്നു പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ ടൌണിലെ തിരക്ക് ഒഴിവാക്കുന്നതിനായി ടൌൺ ബാങ്കിനു മുൻവശത്തായുള്ള ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്