വിദ്യാർഥി കൺസഷൻ: റിപ്പോർട്ട് ഉടൻ

തിരുവനന്തപുരം : വിദ്യാർഥികളുടെ യാത്രാസൗജന്യത്തെ കുറിച്ച് പഠിക്കുന്ന സമിതിയോട് വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. ആസൂത്രണബോർഡ് അംഗം ഡോ. രവി രാമൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉയർത്തണമെന്ന ആവശ്യവുമായി ബസ്സുടമകളുടെ സംഘടനകൾ രംഗത്തുവന്നിരുന്നു.