സഹോദരിമാർ കിണറ്റില്‍ മരിച്ച നിലയില്‍

Share our post

സഹോദരിമാരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുച്ചിറപ്പള്ളി സ്വദേശികളായ ഗായത്രി (23), വിദ്യ (21) എന്നിവരാണ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. 

തിരുപ്പുരിലെ തുണി മില്ലിലെ ജീവനക്കാരാണ് ഇരുവരും. അവിടെ വെച്ച് സഹപ്രവര്‍ത്തകരായ സഹോദരന്മാരുമായി ഇവര്‍ പ്രണയത്തിലായിരുന്നു. അന്യമത വിഭാഗത്തില്‍പ്പെട്ട യുവാക്കളുമായുള്ള ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തു. തുടർന്നുണ്ടായ വഴക്കിന് പിന്നാലെ പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങി. പിന്നീട് സമീപത്തെ കിണറിന് സമീപം രണ്ട് മൊബൈല്‍ ഫോണുകള്‍ നാട്ടുകാര്‍ കണ്ടെത്തി. തിരച്ചിലിനൊടുവില്‍ കിണറില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!