കണ്ണൂരിലെ സ്‌കൂളുകളിൽ പ്രീ-ഫാബ്രിക്കേറ്റഡ് മോഡുലാർ ടോയ്‌ലറ്റ്

ചട്ടുകപ്പാറ: കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലെ സർക്കാർ സ്‌കൂളുകളിൽ ആറ് കോടി രൂപ ചെലവിൽ നിർമിച്ച പ്രീ – ഫാബ്രിക്കേറ്റഡ് മോഡുലാർ ടോയ്‌ലറ്റ് സമുച്ചയങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 36 സ്‌കൂളുകളിലാണ് ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയത്. ചടങ്ങിൽ ചട്ടുകപ്പാറ എച്ച്.എസ്.എസിലെ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം എൻ.വി. ശ്രീജിനി, പ്രിൻസിപ്പൽ എ.വി. ജയരാജൻ, രത്‌നകുമാരി, സരള, പി. പ്രസീത, കെ. പ്രകാശൻ, കെ.ആർ. രജനി എന്നിവർ സംസാരിച്ചു.