Connect with us

Kerala

സ്വകാര്യ ബസ്സുകളുടെ സമാന്തരയോട്ടം: ആര്‍.ടി.ഒമാരുടെ ‘തൊപ്പി തെറിക്കും’

Published

on

Share our post

കെ.എസ്.ആര്‍.ടി.സി.യുടെ കുത്തകപാതകളില്‍ അനധികൃതമായി ഓടുന്ന സ്വകാര്യ ബസുകള്‍ (കോണ്‍ട്രാക്ട് കാരേജ്) പിടികൂടിയില്ലെങ്കില്‍ ആര്‍.ടി.ഒ.മാര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്ന് ഗതാഗതസെക്രട്ടറി ബിജു പ്രഭാകര്‍ മുന്നറിയിപ്പുനല്‍കി. റൂട്ട് പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചോടുന്ന സ്വകാര്യ ബസുകളെ ചില ഉദ്യോഗസ്ഥര്‍ സഹായിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.

അനധികൃത സര്‍വീസുകള്‍ക്കെതിരേയുള്ള പരാതികളില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികള്‍ നിരീക്ഷിക്കാനും ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ടുനല്‍കാനും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിന് നിര്‍ദേശവുംനല്‍കി.

ഓയൂര്‍-എറണാകുളം പാതയില്‍ അനധികൃതമായി ഓടിയ സ്വകാര്യബസിനെതിരേ നടപടിയെടുക്കാതിരുന്ന കൊല്ലം ആര്‍.ടി.ഒ. ഡി. മഹേഷിനെ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരേ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടനകള്‍ സാമൂഹിക മാധ്യങ്ങളില്‍ പ്രതിഷേധം തുടങ്ങിയ പശ്ചാത്തലത്തിലാണ് ഗതാഗത സെക്രട്ടറി നിലപാട് കടുപ്പിച്ചത്.

സംസ്ഥാനത്തിനുള്ളില്‍ ദീര്‍ഘദൂരബസുകള്‍ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് മാത്രമാണ് അനുമതി. എന്നാല്‍, ഒട്ടേറെ ടൂറിസ്റ്റ് ബസ്സുകള്‍ റൂട്ട് ബസ്സുകള്‍പോലെ ഓടുന്നുണ്ട്. മാസം 30 കോടിരൂപയുടെ വരുമാനനഷ്ടമാണ് ഇത് കാരണം കെ.എസ്.ആര്‍.ടി.സി.ക്കുണ്ടാക്കുന്നത്.


Share our post

Kerala

പ്രാഥമികപരീക്ഷ ജൂണ്‍ 14-ന്; കെ.എ.എസ്. വിജ്ഞാപനം അംഗീകരിച്ചു, ഏഴുമുതല്‍ അപേക്ഷിക്കാം

Published

on

Share our post

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസി(കെ.എ.എസ്.)ന്റെ പുതിയവിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. മാര്‍ച്ച് ഏഴിന് ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ ഒന്‍പതുവരെ അപേക്ഷിക്കാം. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. പരീക്ഷാക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.അപേക്ഷകര്‍ക്ക് പ്രാഥമികപരീക്ഷ ജൂണ്‍ 14-ന് നടത്തും. ഇത് വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലാണ്. റാങ്ക്പട്ടിക 2026 ഫെബ്രുവരി 16-ന് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ‘മാതൃഭൂമി തൊഴില്‍വാര്‍ത്ത’യുടെ അടുത്തലക്കത്തിലുണ്ടാകും.


Share our post
Continue Reading

Kerala

ഒന്‍പതാം ക്ലാസുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു

Published

on

Share our post

കൊച്ചി: കൊച്ചിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചാണ് ഉപദ്രവിച്ചത്. കുട്ടി സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്.സഹോദരന്‍ ലഹരിക്ക് അടിമയാണെന്നാണ് സൂചന. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു.


Share our post
Continue Reading

Breaking News

ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍

Published

on

Share our post

കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!