കെ.ടി.ഡി.സി.യുടെ മൺസൂൺ സീസൺ പാക്കേജുകൾ

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.ടി.ഡി.സി.) പ്രധാന ടൂറിസം കേന്ദ്രങ്ങൾ കുടുംബസമേതം സന്ദർശിക്കാൻ മൺസൂൺ പാക്കേജുകൾ ഒരുക്കുന്നു.
തേക്കടി, മൂന്നാർ, പൊൻമുടി, കുമരകം, കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി. റിസോർട്ടുകളിലാണ് അവധിക്കാല പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്.
ജൂൺ മുതൽ സെപ്റ്റംബർ 30 വരെ പ്രാബല്യത്തിലുണ്ടാകും. ഓണക്കാലത്തും, വെള്ളി, ശനി, മറ്റ് അവധി ദിവസങ്ങളിലും പാക്കേജ് ലഭ്യമായിരിക്കില്ല.
കൂടുതൽ വിവരങ്ങൾ www.ktdc.com/packages 0471-2316736, 2725213, 9400008585.