പൊതുജനങ്ങൾക്കായി കൈറ്റിന്റെ സ്‌ക്രൈബസ് കോഴ്‌സ്

ലൈസൻസ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സ്‌ക്രൈബസ് സ്വതന്ത്ര ഡിടിപി സോഫ്റ്റ് വെയറിൽ ഓൺലൈൻ പരിശീലനത്തിന് കൈറ്റ് അപേക്ഷ ക്ഷണിച്ചു. കൈറ്റിന്റെ ഓൺലൈൻ പരിശീലന പ്ലാറ്റ്‌ഫോം ‘കൂൾ’ വഴിയാണ് നാലാഴ്ചത്തെ പരിശീലനം. www.kite.kerala.gov.in എന്ന പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യാം. 2000 രൂപയും 18 ശതമാനം ജി.എസ്.ടിയുമാണ് കോഴ്‌സ് ഫീസ്. ലോഗോകൾ, മാഗസിൻ, ഫോട്ടോ ബുക്ക്, ഡിജിറ്റൽ ബുക്ക് എന്നിവയുടെ ലേ ഔട്ടിനും ഡിസൈനിനും സ്‌ക്രൈബസ് ഉപയോഗിക്കാം. ബിസിനസ് കാർഡുകൾ, പോസ്റ്റ് കാർഡുകൾ, ബുക്ക് കവറുകൾ, ഫ്‌ളൈയറുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ലഘുചിത്രങ്ങൾ എന്നിവ തയ്യാറാക്കാനും സാധിക്കും.