Kerala
എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് കേരള പോലീസിൻ്റെ ഹോപ്പ് പദ്ധതി

തിരുവനന്തപുരം : എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതി വഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍ പഠനം സാധ്യമാക്കുന്നതിന് കേരള പോലീസിൻ്റെ ഹോപ്പ് പദ്ധതി. പദ്ധതി പ്രകാരം പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ രജിസ്റ്റര്‍ ചെയ്യാം.
പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 18 വയസിന് താഴെയുള്ളവര്‍ക്ക് അതത് ജില്ലയില്‍ വച്ചാണ് പരിശീലനം. 9497900200 എന്ന നമ്പരില്‍ രജിസ്റ്റർ ചെയ്യാം. അവസാന തീയതി ജൂണ്‍ 25. വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെൻ്ററിങ്, മോട്ടിവേഷന്‍ പരിശീലനങ്ങളും ഉണ്ടാകും.
Kerala
ആദ്യ ദിവസത്തെ പ്ലസ് ടു പരീക്ഷയെഴുതി മടങ്ങിയെത്തിയ 17കാരി വീടിനുള്ളിൽ മരിച്ച നിലയിൽ


കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ പ്ളസ് ടു വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനന്യ (17) യാണ് മരിച്ചത് . വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടത്. വൈകിട്ട് 6.30 ഓടെയാണ് സംഭവം. പ്ളസ് ടു പരീക്ഷ എഴുതി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു കുട്ടി. വില്യാപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വടകര പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. തിരുവനന്തപുരം മരുതുംകുഴി സ്വദേശി ദർശൻ്റെ മരണവാർത്തയുടെ നടുക്കം മാറും മുൻപാണ് മറ്റൊരു പ്ലസ് ടു വിദ്യാർത്ഥിയുടെ മരണവാർത്ത കൂടെയെത്തുന്ന്. ഇന്ന് പരീക്ഷ തുടങ്ങാനാരിക്കെയാണ് ദർശനെ മരുതംകുഴിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠിച്ചതെല്ലാം മറന്ന് പോകുന്നുവെന്നും അച്ഛനും അമ്മയും വിഷമിക്കരുതെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. പഠനത്തിലും കലയിലും മിടുക്കനായ ഏക മകനെയാണ് മാതാപിതാക്കൾക്ക് നഷ്ടമായത്.
Breaking News
താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി


കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ഗുരുതരമല്ല.
Kerala
ലഹരി ഉപയോഗവും വിൽപനയും അറിയിക്കാം


ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്.സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായ സേവനങ്ങൾ ലഭ്യമാണ്.
📞9995 966 666: യോദ്ധാവ്
📞14405: വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
📞1090: ജില്ല നാർക്കോട്ടിക് സെന്റർ
📞1098: ചൈൽഡ് ലൈൻ
📞112: പൊലീസ് ഹെല്പ് ലൈൻ
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്