പാലപ്പുഴയിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

Share our post

ഇരിട്ടി : നടുറോഡിൽ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി–പാലപ്പുഴ റൂട്ടിൽ നഴ്സറിക്ക് സമീപത്താണ് കാട്ടാന പ്രസവിച്ചത്. ബുധൻ രാത്രിയായിരുന്നു സംഭവം. പ്രസവിക്കുന്ന ആനയ്ക്ക് ചുറ്റുമായി കാട്ടാനകൾ വലയം തീർത്ത് തമ്പടിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ആറളം ഫാം കാർഷിക മേഖലയിൽ നിരവധി കാട്ടാനകളുണ്ട്. റോഡിൽ കാട്ടാന പ്രസവിച്ചതോടെ കീഴ്പ്പള്ളി-–പാലപ്പുഴ റോഡ് അടച്ചു. വനംവകുപ്പ് ആർ.ആർ.ടി സംഘത്തിന്റെ നിരീക്ഷണത്തിലാണ് തള്ളയാനയും കുഞ്ഞും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!