സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 1033 അപ്രന്റിസ്

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേക്ക് കീഴിലുള്ള റായ്പുരിലെ ഡിവിഷണല്‍ ഓഫീസ്, വാഗണ്‍ റിപ്പയര്‍ ഷോപ്പ് എന്നിവിടങ്ങളിലായി ട്രേഡ് അപ്രന്റിസുമാരുടെ 1033 ഒഴിവുണ്ട്. വിവിധ ട്രേഡുകളിലായി ഡിവിഷണല്‍ ഓഫീസിനുകീഴില്‍ 696 ഒഴിവും വാഗണ്‍ റിപ്പയര്‍ ഷോപ്പില്‍ 337 ഒഴിവുമാണുള്ളത്. ഒരുവര്‍ഷമാണ് പരിശീലന കാലയളവ്.
ഒഴിവുള്ള ട്രേഡുകള്‍: വെല്‍ഡര്‍ (ഗ്യാസ് & ഇലക്ട്രിക്), ടര്‍ണര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്, ഹിന്ദി), കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാം അസിസ്റ്റന്റ്, ഹെല്‍ത്ത് & സാനിട്ടറി ഇന്‍സ്പെക്ടര്‍, മെഷിനിസ്റ്റ്, മെക്കാനിക്- ഡീസല്‍, മെക്- റെഫ്രിജറേഷന്‍ & എയര്‍ കണ്ടിഷനര്‍, മെക്കാനിക്- ഓട്ടോ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ഐ.ടി.ഐ. കോഴ്സ് വിജയവും.
പ്രായം: 2023 ജൂലായ് 1-ന് 15-24. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
അപേക്ഷ:www.apprenticeshipindia.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂണ്‍ 22. വിശദവിവരങ്ങള്‍ക്ക് https://secr.indianrailways.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.