നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി: ക്വിന്റലിന് 2,183 രൂപയായി

ന്യൂഡല്‍ഹി: നെല്ല് അടക്കമുള്ള വിളകളുടെ താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാധാരണ ഗ്രേഡ് നെല്ലിന്റെ താങ്ങുവില 143 രൂപയാണ് കൂട്ടിയത്. ഇതോടെ ക്വിന്റലിന് വില 2,183 രൂപയാകും.
ചെറുപയറിന്റെ താങ്ങുവിലയിലാണ് കൂടുതല്‍ വര്‍ധനവുള്ളത്. പയറിന്റെ വില ക്വിന്റലിന് 8,558 രൂപയാകും. സോയാബീനിന്റെ താങ്ങുവില 4,600 രൂപയും ഉയര്‍ത്തിയിട്ടുണ്ട്.
രാജ്യത്തെ ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വിളനാശം കുറയ്ക്കുന്നതിനും കുറഞ്ഞ വിലയില്‍ വില്‍ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമായി സഹകരണ മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധാന്യ സംഭരണ സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
ഇതിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.