എം.ജി. ബിരുദാനന്തര ബിരുദം ; ഏകജാലക പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാം

എം. ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.
https://cap.mgu.ac.in മുഖേനയാണ് അപേക്ഷ സ്വീകരിക്കുന്നത്.
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ് സീറ്റുകളിലേക്കും ഇത്തവണ മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സര്‍വകലാശാലയാണ് അലോട്ട്മെന്‍റ് നടത്തുക. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് സ്വന്തം കമ്മ്യൂണിറ്റിയില്‍പ്പെട്ട എയ്ഡഡ് കോളേജുകളില്‍ മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.
മാനേജ്മെന്‍റ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷകര്‍ കോളേജുകളുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ക്യാപ്പ് അപേക്ഷാ നമ്പര്‍ നല്‍കണം. ക്യാപ്പില്‍ കൂടിയല്ലാതെ മാനേജ്മെന്‍റ് ക്വാട്ടാ സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ല.
സ്പോര്‍ട്സ്,ഭിന്നശേഷി ക്വാട്ടയിലേക്കും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. അപേക്ഷകര്‍ സംവരണാനുകൂല്യത്തിനുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പ് അപ് ലോഡ് ചെയ്യണം.
പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റും എസ്.ഇ.ബി.സി,ഒ.ഇ.സി വിഭാഗങ്ങളില്‍പെട്ടവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഇ.ഡബ്ള്യു.എസ് വിഭാഗം സംവരണാനുകൂല്യത്തിന് അര്‍ഹരായവര്‍ റവന്യു അധികാരിയില്‍ നിന്നുമുള്ള ഇന്‍കം ആന്‍ഡ് അസറ്റ്സ് സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം.
എന്‍.സി.സി, എന്‍.എസ്.എസ് ബോണസ് മാര്‍ക്ക് ക്ലൈം ചെയ്യുന്നവര്‍ ബിരുദ തലത്തിലെ സാക്ഷ്യപത്രമാണ് ഹാജരാക്കേണ്ടത്. വിമുക്തഭടന്‍മാരുടെയും ജവാന്‍മാരുടെയും ആശ്രിതര്‍ ബോണസ് മാര്‍ക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം സമര്‍പ്പിക്കണം. ഇതിന് ആര്‍മി,നേവി,എയര്‍ ഫോഴ്സ് വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ.
വിവിധ പ്രോഗ്രാമുകളിലേക്ക് കോളജുകളില്‍ അടയ്ക്കേണ്ട ഫീസിന്‍റെ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. പൊതു വിഭാഗത്തിന് 1300 രൂപയും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 650 രൂപയുമാണ് ആപ്ലിക്കേഷന്‍ ഫീസ്.
ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2733511,0481-2733521,0481-2733518 എന്നീ നമ്പറുകളിലോ pgcap@mgu.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.