IRITTY
ലീഗൽ സർവിസസ് സൊസൈറ്റി ഇടപെടൽ; മഞ്ഞകാഞ്ഞിരം കോളനിയിലെ പട്ടയ പ്രശ്നത്തിന് പരിഹാരമാവുന്നു

ഇരിട്ടി: നഗരസഭയിലെ എടക്കാനം മഞ്ഞകാഞ്ഞിരം കോളനിയിലെ 10 ആദിവാസി കുടുംബങ്ങൾക്ക് പട്ടയം നൽകുന്നു. വർഷങ്ങൾക്കു മുൻപ് പഴശ്ശി പദ്ധതി-എടക്കാനം റോഡരികിൽ താമസിക്കുന്ന കുടുംബങ്ങൾക്കാണ് ഭൂമിയിൽ കൈവശാവകാശം നൽകുന്നത്.
50 വർഷത്തിലധികമായി തമാസമാക്കുന്ന കുടുംബങ്ങൾക്ക് ആർക്കും ഭൂമിയുടെ കൈവശാവകാശം ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കു മുമ്പ് ജന്മി ഊരുമൂപ്പന് ദാനംനൽകിയ ഭൂമിയായിരുന്നു ഇത്. മൂപ്പനുമായി ബന്ധപ്പെട്ട് കഴിയുന്ന കുടുംബങ്ങൾ ഇവിടെ ചെറിയ വീടുകൾ നിർമിക്കുകയായിരുന്നു.
ഭൂമിയിൽ കൈവശാവകാശം ഇല്ലാത്തതിനാൽ ഇവർക്ക് സർക്കാറിന്റെ ഭവന നിർമാണ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെ ലഭിച്ചിരുന്നില്ല. അറ്റകുറ്റപ്പണികൾ പോലും നടത്താനുള്ള ശേഷിയില്ലാത്തതിനാൽ പല വീടുകളും അപകടനിലയിലാണ്.
ലീഗൽ സർവിസസ് അതോറിറ്റി നടത്തിയ പരിശോധനയിൽ കോളനി നിവാസികളുടെ ദുരിതം കമീഷന് നേർക്കാഴ്ച്ചയായി. തുടർന്ന്, അതോറിറ്റി നടത്തിയ ശ്രമമാണ് ഇപ്പോൾ വിജയത്തിലെത്തിയിരിക്കുന്നത്.
താമസിക്കുന്ന ഭൂമിയുടെ ജന്മിയിൽ നിന്ന് സമ്മതപത്രം വാങ്ങി ഭൂമി ഇവർക്ക് അളന്നു നൽകാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി വിൻസി ആൻ പീറ്റർ ജോസഫിന്റെ നേതൃത്വത്തിൽ സംഘം കോളനിയിൽ എത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി. കോളനിയിലെ 10 കുടുംബങ്ങൾക്കും വീതിച്ചുനൽകും.
കോളനിയിൽ സാംസ്കാരിക നിലയം സ്ഥാപിക്കുന്നതിന് സ്ഥലം നീക്കിവെക്കും. നഗരസഭ സാംസ്കാരിക നിലയത്തിനായി ആറു ലക്ഷം രൂപയും അനുവദിച്ചിരുന്നു. വാർഡ് അംഗം കെ. മുരളീധരൻ, പാരലീഗൽ വളന്റിയർമാരായ എൻ. സുരേഷ് ബാബു, രേഖ വിനോദ്, റോജ രമേശ് എന്നിവർ അളവിന് നേതൃത്വം നൽകി. പായം വില്ലേജ് ഓഫിസർ ആർ.പി. പ്രമോദിന്റെ നേതൃത്വത്തിൽ ആയിരുന്നു ഭൂമി അളന്ന്തിരിച്ചത്.
കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്ന വീടുകൾ അവർ തന്നെ ഉപയോഗിക്കും. സർക്കാരിന്റെ വിവിധ ഭവന പദ്ധതികളിൽ നിന്നുള്ള സഹായം ലഭിക്കുന്ന മുറയ്ക്ക് അനുവദിച്ച സ്ഥലത്ത് പുതിയ വീടുകൾ നിർമിച്ചുനൽകും. കോളനിയിൽ കുടിവെള്ളത്തിനുള്ള സൗകര്യവും നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.
IRITTY
വള്ളിത്തോട്- അമ്പായത്തോട് റോഡിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു


കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്പായത്തോട് റോഡിൽ കരിക്കോട്ടക്കരി മുതൽ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ കരിക്കോട്ടക്കരി- കോയിക്കലാട്ട് ജംഗ്ഷൻ കമ്പനിനിരത്ത് കെ.എസ്.ടി.പി റോഡ് വഴി എടൂർ ഭാഗത്തേക്കും തിരിച്ചും കടന്നുപോകണം.
IRITTY
ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്


ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.
വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
IRITTY
മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു


ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു,ധന്യ. സംസ്കാരം പിന്നീട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്