കണ്ണൂർ ഡി.സി.സി പിരിച്ചുവിടണം; കെ. സുധാകരൻ ആരെയും വളരാൻ അനുവദിക്കില്ല : പി. കെ. രാഗേഷ്‌

Share our post

കണ്ണൂർ: ഉപജാപക സംഘത്തിന്റെ പിടിയിലായ കണ്ണൂർ ഡി.സി.സി നേതൃത്വത്തെ പിരിച്ചുവിടാൻ കെ.പി.സി.സി തയ്യാറാവണമെന്ന്‌ കോൺഗ്രസിൽ നിന്ന്‌ പുറത്താക്കിയ കണ്ണൂർ കോർപറേഷൻ വികസന സ്ഥിരം സമിതി അധ്യക്ഷൻ പി. കെ രാഗേഷ്‌ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കോൺഗ്രസിൽ നിന്ന്‌ പുറത്താക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കും. വിശദീകരണം പോലും ചോദിക്കാതെയാണ്‌ പുറത്താക്കൽ. നടപടി പാർടി ഭരണഘടനാ ലംഘനമാണ്‌.

‘ കണ്ണൂർ ഡി.സി.സിയെ പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി പുറത്താക്കപ്പെട്ട മമ്പറം ദിവാകരൻ ഉൾപ്പെടെ സമാന ചിന്തഗതിക്കരുമായി യോജിച്ച്‌ പ്രവർത്തിക്കും.

കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ്‌ ലക്ഷ്യം. പള്ളിക്കുന്ന്‌ സർവീസ്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിലെ പരാജത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ഡി.സി.സി പ്രസിഡന്റടക്കമുള്ളവർ രാജിവച്ച്‌ കഴിവും തന്റേടവും ആത്മാർഥതയുമുള്ളവരെ നേതൃത്വം ഏൽപിക്കണം.

കണ്ണൂരിൽ കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടായി രണ്ടാംനിര നേതൃത്വത്തെ ഉയർത്തി കൊണ്ടുവരാൻ കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ ഉൾപ്പെടെയുള്ളവർ തയ്യാറായില്ല. അതാണ്‌ കഴിവുകെട്ടവർ ഡി.സി.സി നേതൃത്വത്തിലുൾപ്പെടെ വരാൻ കാരണമെന്നും രാഗേഷ്‌ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!