ബോയ്‌സ് ടൗണ്‍ – പാല്‍ചുരം റോഡില്‍ കോണ്‍ക്രീറ്റിട്ട ഭാഗങ്ങളില്‍ വിളളല്‍

കൊട്ടിയൂര്‍: ബോയ്‌സ് ടൗണ്‍ – പാല്‍ചുരം റോഡില്‍ ഇന്റര്‍ലോക്ക് ചെയ്ത് കോണ്‍ക്രീറ്റിട്ട ഭാഗങ്ങളില്‍ വിളളല്‍. കോണ്‍ക്രീറ്റ് ചെയ്താൽ കുറഞ്ഞത് പത്ത് ദിവസമെങ്കിലും കഴിഞ്ഞാലേ കോണ്‍ക്രീറ്റ് ഉറക്കാൻ സാധ്യതയുള്ളൂ. എന്നാല്‍, ഇന്റര്‍ ലോക്ക് ചെയ്ത് കോണ്‍ക്രീറ്റിട്ടതിന്റെ പിറ്റേ ദിവസം തന്നെ റോഡ് തുറന്ന് നൽകിയതാണ് വിള്ളൽ രൂപപ്പെടാൻ കാരണം. ഭാരം കൂടിയ വലിയ വാഹനങ്ങൾ കടന്നുപോകാന്‍ തുടങ്ങിയതോടെ വിളളല്‍ കൂടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കെ.ആര്‍.എഫ്.ബിയുടെ നിയന്ത്രണത്തിലുള്ള റോഡിന്റെ ടാറിങ് ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്. കൊട്ടിയൂർ വൈശാഖോത്സവത്തിന് ശേഷമേ ടാറിംഗ് പൂര്‍ത്തിയാകൂ.