യുവജന കമ്മീഷന്റെ പദ്ധതികളിലേക്ക് കോ-ഓർഡിനേറ്റർമാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Share our post

തിരുവനന്തപുരം:- സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേക്ക് ജില്ലാ കോ ഓർഡിനേറ്റർമാരെയും ജില്ലാ കോ ഓർഡിനേറ്റർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രണ്ട് സംസ്ഥാന തല പ്രോജക്ട് കോ ഓർഡിനേറ്റർമാരെയും നിയമിക്കുന്നു.

പദ്ധതി കാലയളവ് 2024 മാർച്ചിൽ അവസാനിക്കും. ജില്ലാ കോഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവും, സംസ്ഥാന പ്രോജക്ട് കോ ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയുമാണ്. പ്രസ്തുത മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ അസ്സൽ എന്നിവ സഹിതം ജൂൺ 13 രാവിലെ 10 മണിക്ക് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ തലത്തിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം.

അപേക്ഷാഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ഫോൺ. 0471 2308630.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!